അസംബ്ലിയിലോ മറ്റ് കുട്ടികളുടെ മുന്നില്‍വച്ചോ വിദ്യാര്‍ഥികളെ അപമാനിക്കുകയോ മാപ്പ് പറയിക്കുകയോ ചെയ്യരുതെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അസംബ്ലിയിലോ മറ്റ് കുട്ടികളുടെ മുന്നില്‍വച്ചോ വിദ്യാര്‍ഥികളെ അപമാനിക്കുകയോ മാപ്പ് പറയിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇത്തരം സംഭവം ഉണ്ടായാല്‍ കടുത്ത ബാലാവകാശ ലംഘനമായി കണക്കാക്കി ശിക്ഷണ നടപടി സ്വീകരികരിക്കുമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
വിദ്യാര്‍ഥികള്‍ അച്ചടക്കം ലംഘിച്ചാല്‍ അതിന്റെ തോതനുസരിച്ച് നിയമാനുസൃതം നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പോലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അംഗങ്ങളായ കെ.നസീര്‍, ബി.ബബിത എന്നിവരുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവായി.
സ്‌കൂളിലെ അച്ചടക്കം നിലനിര്‍ത്താന്‍ പ്രിന്‍സിപ്പലിന് അധികാരമുണ്ടെങ്കിലും അച്ചടക്കലംഘനത്തിന്റെ തോതനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം കുട്ടിക്ക് മനഃപ്രയാസവും ആത്മാഭിമാനത്തിന് ക്ഷതവും ഉണ്ടാകുന്ന തരത്തില്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ച് അപമാനിക്കുന്നത് ബാലാവകാശ ലംഘനവും കുറ്റകരവുമാണ്.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ ഒരു സ്‌കൂളിലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സിബിഎസ്ഇ റീജിയനല്‍ ഓഫീസര്‍, ഐസിഎസ്ഇ സെക്രട്ടറി എന്നിവരോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha