ബത്തേരിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. മീനങ്ങാടി സ്വദേശിയായ കരുണാകര(45)നാണ് മരിച്ചത്. ബത്തേരിയിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ വോട്ടറും വയനാട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. തൃശിലേരി വരിനിലം സ്വദേശിയായ ദേവിയാണ് മരിച്ചത്. തൃശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha