കളിയിറക്കിയവര്‍ക്ക് വേറെ കളി... ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാനുള്ള യഥാര്‍ത്ഥ കാരണം ബോധ്യമായതോടെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നു; രണ്ടാഴ്ച സാവകാശം തേടിയുള്ള രവീന്ദ്രന്റെ കത്ത് നൂലിഴ പരിശോധിക്കുന്നു; രോഗത്തിന്റെ വിവരം പരിശോധിച്ച് കസ്റ്റഡിയിലെടുക്കുന്നതുള്‍പ്പെടെ ആലോചിക്കുന്നു

സ്വര്‍ണക്കടത്ത്, ബിനാമി കള്ളപ്പണ ഇടപാടുകളില്‍ ചോദ്യം ചെയ്യലിനെത്താനുള്ള നോട്ടീസിനെ തുടര്‍ച്ചയായി അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരെ ഇഡി നിലപാട് കടുപ്പിക്കുന്നു. ചോദ്യം ചെയ്യല്‍ പരമാവധി വൈകിപ്പിക്കാനാണ് രവീന്ദ്രന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിടികൊടുക്കാതിരിക്കാനുള്ള ശ്രമമാണെന്നാണ് ഇഡിക്ക് സംശയം. പതിനാലിനാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ്. അതായത് തിങ്കളാഴ്ചവരെ പിടികൊടിക്കില്ല. ഉദ്ദേശം നടക്കുന്നതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രവീന്ദ്രന്‍ ഇഡിക്ക് മുമ്പില്‍ ഹാജരാകും.
അതേസമയം ഇഡിയും നിലപാട് കടിപ്പിക്കുകയാണ്. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുന്നത് ഉള്‍പ്പെടെ തുടര്‍ നടപടികള്‍ക്ക് ഇ.ഡി നീക്കം തുടങ്ങി. രവീന്ദ്രനെ പ്രവേശിപ്പിച്ചിട്ടുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനു ശേഷമാകും അനന്തര നടപടികള്‍. തെരഞ്ഞെടുപ്പ് തീരുന്നതുവരെ കാത്തിരിക്കാന്‍ ഇഡി തയ്യാറല്ലെന്നാണ് അറിയുന്നത്.
ഇന്നലെ കൊച്ചിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായിരുന്നു ഇ.ഡിയുടെ മൂന്നാമത്തെ നോട്ടീസ്. തലവേദനയും ശാരീരിക ക്ഷീണവുമുണ്ടെന്നു പറഞ്ഞ് ബുധനാഴ്ച വൈകിട്ട് രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. അതിനിടെ ചോദ്യംചെയ്യലിന് രണ്ടാഴ്ചത്തെ സാവകാശം തേടി രവീന്ദ്രന്‍ ഇ.ഡിക്ക് കത്തു നല്‍കി. കഴുത്തിലെ ഡിസ്‌കിന്റെ തേയ്മാനം കാരണം വേദനയുണ്ടെന്നും എഴുന്നേറ്റു നില്‍ക്കാനാവില്ലെന്നുമുള്ള മെഡിക്കല്‍ ബുള്ളറ്റിനും സമര്‍പ്പിച്ചിട്ടുണ്ട്. വാര്‍ഡില്‍ അഡ്മിറ്റായ രവീന്ദ്രന് വേണ്ടി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയതിലും അസ്വാഭാവികം ആരോപിക്കുന്നുണ്ട്.
നോട്ടീസ് നല്‍കുമ്പോഴെല്ലാം രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നതില്‍ യഥാര്‍ത്ഥ കാരണം അന്വേഷിക്കുകയാണ് ഇ.ഡി. നേരത്തേ, ആയുര്‍വേദ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി നാലു ദിവസം തടഞ്ഞതോടെ അദ്ദേഹം പൊടുന്നനെ സുഖംപ്രാപിച്ച് ഡിസ്ചാര്‍ജ് ആയത് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടും നാല് വകുപ്പു മേധാവികളും അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഇന്നത്തെ റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികളാകാമെന്ന ഇ.ഡി തീരുമാനം.
റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നു തോന്നിയാല്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇ.ഡി കടക്കും. ഗുരുതരരോഗമില്ലെന്നു വ്യക്തമായാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയും വ്യാജരേഖ ചമയ്ക്കലും ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുക്കും.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണമെത്തുന്നതിന് തടയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമാകുന്നതിനിടെയാണ് രവീന്ദ്രന്റെ തുടര്‍ച്ചയായ ആശുപത്രി പ്രവേശം. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ എയിംസില്‍ നിന്ന് വിദഗ്ദ്ധ സംഘത്തെ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കുറ്റാരോപിതര്‍ക്ക് ഒളിത്താവളമൊരുക്കുന്ന മെഡി. കോളേജ് അധികൃതരെ ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ ആശുപത്രിയില്‍ നിന്ന് രവീന്ദ്രനെ കസ്റ്റഡിയിലെടുക്കാം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി ചര്‍ച്ചചെയയുന്നുണ്ട്. തെരഞ്ഞെടുപ്പ് വരെ ആശുപത്രിയില്‍ കഴിയാന്‍ രവീന്ദ്രനും അതിന് മുമ്പേ പൊക്കാന്‍ ഇഡിയും ശ്രമിക്കുമ്പോള്‍ ഇനിയെന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha