തലയില്‍ കൈവയ്‌ക്കേണ്ടി വരും... സ്വപ്നയുടേയും സരിത്തിന്റേയും മൊഴികളില്‍ 4 മന്ത്രിമാരുണ്ടെന്നും ചിലരുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും പ്രമുഖ പത്രം; ഉന്നതര്‍ കളം നിറഞ്ഞതോടെ ഡല്‍ഹിയിലും കൊച്ചിയിലും ചര്‍ച്ചകള്‍ സജീവം; ഡല്‍ഹിയില്‍ നിന്നും പുലി കൊച്ചിയിലിറങ്ങുന്നതോടെ കൊച്ചിക്ക് തീപിടിക്കും

സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികളില്‍ ആരൊക്കെ ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. അതിനിടെ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികളില്‍ സംസ്ഥാനത്തെ 4 മന്ത്രിമാര്‍ക്കും കുരുക്ക് മുറുകുന്നതയാണ് മലയാളത്തിലെ ഏറ്റവും വലിയ പത്രം പറയുന്നത്. ഇവരുമായുളള അടുപ്പവും ഇടപാടുകളും പ്രതികള്‍ കസ്റ്റംസിനു നല്‍കിയ മൊഴികളിലുണ്ടെന്നും പത്രം വിശദീകരിക്കുന്നു. എന്തായാലും തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലേക്ക് നീങ്ങവേ ചര്‍ച്ചകള്‍ സജീവമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതേസമയം ഉന്നതരുടെ ഇടപാടുകളെക്കുറിച്ചു പരാമര്‍ശം വന്നതോടെ ഭാവി നടപടികള്‍ എങ്ങനെയായിരിക്കണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഡല്‍ഹിയിലും നാട്ടിലും തിരക്കിട്ട കൂടിയാലോചന നടത്തി. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാര്‍ ഡല്‍ഹിയില്‍ പോയി കസ്റ്റംസ് ബോര്‍ഡുമായി ചര്‍ച്ച നടത്തി. സുമിത്കുമാര്‍ ഇന്ന് കൊച്ചിയില്‍ മടങ്ങിയെത്തും. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്‌പെഷല്‍ ഡയറക്ടര്‍ പ്രശാന്ത്കുമാര്‍ ഡല്‍ഹിയില്‍നിന്നു കൊച്ചിയിലെത്തി 2 ദിവസം അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങുകയും ചെയ്തു. സുമിത്കുമാര്‍ കൊച്ചിയിലെത്തിയതോടെ കാര്യങ്ങള്‍ വേഗത്തിലാകും. കൊച്ചിക്ക് ചൂട് പിടിക്കാനാണ് സാധ്യത.
സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സമര്‍പ്പിച്ച രഹസ്യരേഖയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമര്‍ശിച്ചതോടെയാണ് കാര്യങ്ങള്‍ക്ക് ചൂട് പിടിച്ചത്. സ്വപ്നയുടെ ഫോണില്‍ നിന്ന് സിഡാകിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്‌സാപ് സന്ദേശങ്ങളില്‍ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയും സരിത്തും പറഞ്ഞ വിവരങ്ങളാണ് കസ്റ്റംസ് രഹസ്യരേഖയായി കോടതിയില്‍ നല്‍കിയത്.
മന്ത്രിമാരില്‍ ചിലര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നു മൊഴിയിലുണ്ടെന്നാണ് പ്രമുഖ പത്രം പറയുന്നത്. ഫലത്തില്‍ സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരില്‍ നിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്നുവെന്നാണ് സൂചന. ഇതോടെ വലിയ രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ക്ക് വേദിയാകും.
അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ കൂടി ചോദ്യം ചെയ്യുന്നതോടെ പല കാര്യങ്ങള്‍ക്കും വ്യക്തത വരുമെന്നാണ് കരുതുന്നത്. എന്നാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്നാണ് രവീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തനിക്ക് കടുത്ത തലവേദനയും കഴുത്തുവേദനയുമാണെന്നാണ് രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അയച്ച കത്തില്‍ പറയുന്നത്. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും രവീന്ദ്രന്‍ കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
തനിക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രന്‍ കത്തില്‍ പറയുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സി എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളായത് കൊണ്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നതിനാലും ചോദ്യം ചെയ്യലില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് എന്നാണ് വിവരം. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് തവണ ഹാജരാകാത്തതിനാല്‍ കടുത്ത നടപടിയിലേക്ക് പോകണമെന്നും ചര്‍ച്ച നടക്കുന്നുണ്ട്. എന്തായാലും ഡല്‍ഹിയില്‍ പോയ പുലി കൊച്ചിയില്‍ ഇന്നെത്തുന്നതോടെ കാര്യങ്ങള്‍ വേഗത്തിലാകും.
"
https://www.facebook.com/Malayalivartha