കമ്പംമെട്ടിൽ കഞ്ചാവുമായി പോലീസിനെ വെട്ടിച്ചു കടന്നു; 17കാരനടക്കം നാല് പേർ അറസ്സിൽ

കമ്പംമെട്ടിൽ എക്‌സൈസ് ഉദ്യോഗസ്‌ഥരുടെ നേതൃത്തത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പോലീസിനെ വെട്ടിച്ചു കടന്ന നാലു പേര്‍ അറസ്‌റ്റില്‍. 17കാരനടക്കം നാലു പേരാണു പിടിയിലായത്. 17കാരനെ കൂടാതെ അടിമാലി 200 ഏക്കര്‍ പുത്തന്‍പുരക്കല്‍ വിനീത് (20), എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ്(18), അടിമാലി ഇസ്ലാംനഗറില്‍ സബിര്‍ റഹ്‌മാന്‍(22) എന്നിവരാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്
ഇന്നലെ ഉച്ചയ്‌ക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ടിൽ പോലീസ്, എക്‌സൈസ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെ തമിഴ്‌നാട് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇരുചക്രവാഹനം കേരളാ പോലീസും, എക്‌സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്‌ഥരും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചു. സംയുക്‌ത പരിശോധന സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടു മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വിനീതും, 17 വയസുകാരനും ഓടി രക്ഷപ്പെടാന്‍ മുന്നില്‍ക്കണ്ട വഴിയിലൂടെ ഓടി. പിടികൂടിയ 17 വയസുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്
രണ്ട് പേരെയും കസ്‌റ്റഡിയിലെടുത്തപ്പോള്‍ ഇവരുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിയെത്തി. എവിടാണെന്നായിരുന്നു ചോദ്യം. ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്‌തപ്പോള്‍ ഇവര്‍ക്കു മുൻപേ അതിര്‍ത്തി കടന്നവരാണ് ഫോണില്‍ വിളിച്ചതെന്ന് പോലീസ് മനസിലാക്കി. സൈബര്‍ സെല്‍ മുഖാന്തിരം നമ്പർ പിന്തുടര്‍ന്ന് കമ്പംമെട്ട് ഏട്ടേക്കര്‍ക്കാനത്ത് മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാണിച്ചു. ഇവിടെ പരിശോധന നടത്തിയപ്പോഴാണ് ആദര്‍ശിനെയും സബിറിനെയും ഒരുകിലോ കഞ്ചാവുമായി പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്‌റ്റഡിയിലെടുത്തു. ഉടുമ്പൻ ചോല എല്‍.എ: തഹസില്‍ദാര്‍ കെ.എസ്. ജോസഫിന്റെ സാന്നിധ്യത്തില്‍ കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി . കമ്പംമെ ട്ട് സി.ഐ: ജി. സുനില്‍കുമാര്‍, എസ്.ഐമാരായ ചാക്കോ, സുലേഖ, മധു, ഹരിദാസ്, പോലീസ് ഉദ്യോഗസ്‌ഥരായ ജയേഷ്, ആര്‍. ബിനുമോന്‍, രാജേഷ്, ശ്രീജു, രാജേഷ് മോന്‍, ഷമീര്‍, റെക്‌സ് എക്‌സൈസ് ഉദ്യോഗസ്‌ഥരായ സി.ആര്‍. സതീഷ്, സിറിള്‍ ജോസഫ്, ഷോബിന്‍ മാത്യു, സെയില്‍സ് ടാക്‌സ് ഡ്രൈവര്‍ ജിജോ മാത്യു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്ത് സംഘത്തെ കുടുക്കിയത്.
"
https://www.facebook.com/Malayalivartha