തടയാന്‍ ഒറ്റൊരുത്തനില്ല... കെ. സുരേന്ദ്രന്‍ ഭഗവാന്റെ പേരു പറഞ്ഞ് തുടങ്ങിയപ്പോള്‍ രമേശ് ചെന്നിത്തല ചെയ്തത് മറ്റൊരു വഴിയിലൂടെ ട്വിസ്റ്റുണ്ടാക്കി; നല്ലവനായ ഊരാളുങ്കലിന് ടെണ്ടറില്ലാതെ കൊടുത്തുവെന്ന് സ്പീക്കറെ കൊണ്ട് ചെന്നിത്തല പറയിപ്പിച്ചതോടെ എല്ലാം ഓക്കെ; സ്പീക്കറുടെ വിടവാങ്ങല്‍ പ്രസംഗമാണെന്ന് കളിയാക്കി ചെന്നത്തല കളം നിറഞ്ഞു

സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ വിവാദങ്ങള്‍ക്ക് തിരശ്ചീലയിടാന്‍ ഇന്നലെ പത്രക്കാരുടെ മുമ്പിലെത്തിയത് വിമര്‍ശനത്തിനധീതനായ വിശുദ്ധ പശുവല്ല സ്പീക്കറെന്ന് പറഞ്ഞാണ്. സ്വപ്നയുടെ മൊഴിയിലുള്ള ഭഗവാന്റെ പേര് സുരേന്ദ്രന്‍ വെളിപ്പെടുത്തിയപ്പോള്‍ പത്രക്കുറുപ്പ് മാത്രമാണ് ഇറക്കിയത്. എന്നാല്‍ നിയമ സഭയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ഇടപാട് വെളിപ്പെടുത്തി ചെന്നിത്തല ട്വിസ്റ്റുണ്ടാക്കിയപ്പോള്‍ ശ്രീരാമകൃഷ്ണന്‍ താനെ പത്രക്കാരെ കാണാനെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനേയും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞതിനേയും സ്പീക്കര്‍ തള്ളിക്കളഞ്ഞു. അതേസമയം ഊരാളുങ്കലിനെ വാനോളം പുകഴ്ത്തി.
ഊരാളുങ്കലിനെ എന്തിനാണ് ശ്രീരാമകൃഷ്ണന്‍ മഹത്വവത്ക്കരിക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. നല്ലവനായ ഊരാളുങ്കലിന് ടെണ്ടറില്ലാതെ കൊടുത്തുവെന്ന് സ്പീക്കറെ കൊണ്ട് ചെന്നിത്തല പറയിപ്പിച്ചതോടെ എല്ലാം ഓക്കെയായി. മാത്രമല്ല ശ്രീരാമകൃഷ്ണനെ പിന്തുണയ്ക്കാന്‍ നേതാക്കള്‍ ആരും എത്തിയതുമില്ല. കാര്യവിവരമുള്ള ചാനല്‍ ചര്‍ച്ചാ സഖാക്കളേയും കണ്ടില്ല.
സ്പീക്കറുടെ മറുപടി കേട്ടപ്പോള്‍ വിടവാങ്ങല്‍ പ്രസംഗം പോലെ തോന്നിയെന്നാണ് ചെന്നിത്തല തിരിച്ചടിച്ചത്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും സ്പീക്കര്‍ മറുപടി നല്‍കിയില്ല. സ്പീക്കറായ ശേഷം നിയമസഭയില്‍ നടന്ന കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കേരള നിയമസഭയുടെ മഹത്വത്തെ പറ്റിയാണ് സ്പീക്കര്‍ പറഞ്ഞത്. കേരള നിയമസഭയുടെ മഹത്വത്തെ കുറിച്ച് പറയുന്ന ആളുകള്‍ അവരുടെ പ്രവര്‍ത്തനം എങ്ങനെയാണ് ഇപ്പോള്‍ ജനങ്ങള്‍ വിലയിരുത്തുന്നത് എന്ന് മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങളാണ് ചെന്നിത്തല ഇന്നലെ ഉന്നയിച്ചത്. 2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ 1.84 കോടി ചെലവാക്കി നവീകരിച്ചു. 2 ദിവസം മാത്രമാണ് ഈ ഹാളില്‍ സമ്മേളനം ചേര്‍ന്നത്. 2020 ല്‍ രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. ഹാള്‍ മൊത്തം 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. നിയമസഭയിലെ ചെലവുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 100 കോടിയുടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ട്.
നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള 52.31 കോടി രൂപയുടെ 'ഇനിയമസഭ' പദ്ധതിയും കരാറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്കാണു നല്‍കിയത്. ഊരാളുങ്കല്‍ ആവശ്യപ്പെട്ടതനുസരിച്ച് മുന്‍കൂറായി 13.53 കോടി രൂപ നല്‍കാന്‍ സ്പീക്കര്‍ പ്രത്യേക ഉത്തരവിറക്കി.
ഫെസ്റ്റിവല്‍ ഓണ്‍ ഡമോക്രസി പരിപാടിയില്‍ പരമ്പരയായി 6 പരിപാടികള്‍ നിശ്ചയിച്ചെങ്കിലും കോവിഡ് കാരണം രണ്ടെണ്ണം മാത്രം നടത്തി. ഇതിനു മാത്രം ചെലവ് രണ്ടേകാല്‍ കോടി രൂപ. ഭക്ഷണച്ചെലവ് മാത്രം 68 ലക്ഷം രൂപയെന്നും വിവരാവകാശരേഖ പറയുന്നു. നിയമസഭയില്‍ 1,100 ലേറെ സ്ഥിരം ജീവനക്കാരുണ്ടെങ്കിലും ഫെസ്റ്റിവല്‍ ഓണ്‍ ഡമോക്രസിക്കായി കരാരടിസ്ഥാനത്തില്‍ നിയമിച്ച 5 പേര്‍ പരിപാടി അവസാനിപ്പിച്ചു 2 വര്‍ഷമായിട്ടും ജോലിയില്‍ തുടരുന്നു.
നിയമസഭാ ടിവിക്കായി കണ്‍സല്‍റ്റന്റുമാരെ 60,000 രൂപ, 40,000 രൂപ വീതം പ്രതിമാസം കണ്‍സല്‍റ്റന്‍സി ഫീസ് നല്‍കി നിയമിച്ചു. ചീഫ് കണ്‍സല്‍റ്റന്റിനു താമസിക്കാന്‍ വഴുതക്കാട് 25,000 രൂപ വാടകയ്ക്കു ഫ്‌ലാറ്റ് എടുത്തുനല്‍കി. 86 പ്രോഗ്രാം ഇതിനകം നിര്‍മിച്ചുവെന്നു വിവരാവകാശ രേഖ. ഇതുവരെ ചെലവ് 60.38 ലക്ഷം രൂപ.
അതേസമയം പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. കടലാസ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇ-വിധാന്‍ സഭയെപറ്റി ആലോചിച്ചത്. സഭയുടെ സ്റ്റിയറിങ് കമ്മിറ്റി ചര്‍ച്ച നടത്തി ഐടി മിഷന്‍ ഉള്‍പ്പെടുന്ന സാങ്കേതിക കമ്മിറ്റിയും പിഡബ്ലുഡി സാങ്കേതിക കമ്മിറ്റിയും പരിശോധിച്ചശേഷമാണ് ഇ-വിധാന്‍ സഭ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉന്നതല സമിതി രൂപീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതനുസരിച്ച് ഭരണ-പ്രതിപക്ഷത്തുള്ള 9 പേരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രേഖകള്‍ ആര്‍ക്കും പരിശോധിക്കാം.
ശങ്കരനാരായണന്‍ തമ്പി ലോഞ്ച് പുതുക്കി പണിതതു ലോക കേരള സഭയുടെ ഭാഗമായാണ്. പുറത്തുള്ള പരിപാടികള്‍ക്കും ലോഞ്ച് ഉപയോഗിക്കാം. ഊരാളുങ്കലിനു ടെന്‍ഡര്‍ വിളിക്കാതെ പദ്ധതി നല്‍കിയത് അവര്‍ക്കു ടെന്‍ഡര്‍ വിളിക്കാതെ കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുള്ളതിനാലാണെന്നും സ്പീക്കര്‍ പറഞ്ഞു.
ടെണ്ടര്‍ വിളിക്കാതെ ഊരാളിങ്കലിന് പദ്ധതി നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം സ്പീക്കര്‍ തള്ളിക്കളയാത്തതാണ് കാര്യങ്ങള്‍ കൈവിടുന്നത്. ഇത് തന്നെയാണ് പ്രതിപക്ഷത്തിന് ഊര്‍ജം നല്‍കുന്നത്. മാത്രമല്ല ഊരാളുങ്കലിന്റെ സത്യസന്ധത സ്പീക്കര്‍ വാനോളം വാഴ്ത്തുകയും ചെയ്യുന്നു. ഇഡിയുടെ നോട്ടത്തിലുള്ള ഊരാളുങ്കലിന്റെ സത്യസന്ധത എന്തായാലും ഉടനറിയാം.
"
https://www.facebook.com/Malayalivartha