ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതിയിൽ പ്രതിഷേധവുമായി ഐഎംഎ; ഇന്ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ - സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വൈകിട്ട് ആറ് വരെയാണ്. ഒപികൾ പ്രവർത്തിക്കുന്നില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഉണ്ടാകുമെന്നും കിടത്തി ചികിത്സയെ ബാധിക്കില്ലെന്നും IMA വ്യക്തമാക്കി.
കൊവിഡ് ആശുപത്രികളെല്ലാം പ്രവർത്തിക്കും. ദില്ലി എംയിസ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾ കൊവിഡ് ആശുപത്രികളായതിനാൽ കറുത്ത ബാഡ്ജ് കുത്തി ഇവിടുത്തെ ഡോക്ടർമാർ പ്രതിഷേധിക്കും. ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുർവേദ ഡോക്ടർമാർക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകൾ നടത്താണ് കേന്ദ്ര സർക്കാർ അനുമതിയാണ് വിവാദമായിരിക്കുന്നത്.
ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ആയുര്‍വേദത്തിൽ യോഗ്യതയുള്ളവരില്ലാത്തതിനാല്‍ ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണമെന്നാണ് നിർദ്ദേശം. എന്നാലിത് നല്‍കില്ലെന്നാണ് ഐഎംഎ നിലപാട്. പ്രസവ ശസ്ത്രക്രിയയില്‍ പരിശീലനം നൽകാനുള്ള നീക്കത്തെ നേരത്തെ തന്നെ ഐഎംഎ എതിര്‍ത്തിരുന്നു. ഇത് സംബന്ധിച്ച കേസിപ്പോള്‍ കോടതി പരിഗണനയിലാണ്. ഇന്നത്തെ സമരം സൂചനയായാണ് കണക്കാക്കുന്നത്. തീരുമാനം മാറ്റിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളാണ് ഐഎംഎ പരിഗണിക്കുന്നത്.
ഇന്ന് കൊവിഡും അടിയന്തരവുമായ അസുഖങ്ങൾ ഒഴികെയുള്ള ജോലികൾ ബഹിഷ്കരിക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർമാർ അറിയിച്ചു. ആയുർവേദ പോസ്റ്റ് ഗ്രാജുവേറ്റിസിന് വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഒഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ചാണ്തീ രുമാനം.കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഐ.എം.എ രാജ്യവ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6വരെ, കൊവിഡ് ചികിത്സകൾ, അത്യാഹിത സർവീസുകൾ, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ, ഐ.സി.യു കെയർ, തുടങ്ങിയ ജോലികൾ ഒഴികയുള്ളവയാണ് ബഹിഷ്‌കരിക്കുന്നത്.ദന്തഡോക്ടർമാരും പണിമുടക്കും.
ആയുർവേദ ഡോക്ടർമാർക്ക് ദന്തചികിത്സകൾ ചെയ്യാൻ അനുമതി നൽകിയ ആയുഷ് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ഘടകം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 9വരെ ക്ലിനിക് അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഐ.ഡി.എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. തരുൺ വി. ജേക്കബ് സെക്രട്ടറി ഡോ. സിദ്ധാർഥ് വി. നായർ എന്നിവർ അറിയിച്ചു. ആയുർവേദ ഡോക്ടർമാർക്ക്, ദന്തചികിത്സകൾ ചെയ്യുന്നതിനുള്ള അനുവാദം നൽകിയ നടപടി ആധുനിക ദന്ത വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് നിരാക്കാത്തതാണെന്നും അവർ പറഞ്ഞു.അലോപ്പതി ഡോക്ടർമാർ ഇന്ന് നടത്തുന്ന പണിമുടക്കിൽ ബുദ്ധിമുട്ടുന്ന രോഗികൾക്കായി ആയുർവേദ വിഭാഗം ബദൽ സംവിധാനം ഒരുക്കുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആയുർവേദ ഡോക്ടർമാർക്ക് 58 ഇനം ശസ്ത്രക്രിയകൾ നൽകാൻ അനുമതി നൽകിയ സെൻട്രൽ കൗൺസിൽ ഒഫ് ഇന്ത്യൻ മെഡിസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് അലോപ്പതി ഡോക്ടർമാർ പണിമുടക്കുന്നത്. ഈ ദിവസം ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കാനാണ് ആയുർവേദ വിഭാഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ ആയുർവേദ ആശുപത്രികളിൽ കൂടുതൽ സമയം ഒ.പി പ്രവർത്തിക്കും. ആയുർവേദ മെഡിക്കൽ കോളേജുകളിൽ 24 മണിക്കൂറും ചികിത്സാ സൗകര്യം ഒരുക്കാനും അസോസിയേഷൻ തീരുമാനിച്ചു.ഐ.എം.എയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ചില സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള തന്ത്രമാണിത്. അഞ്ചര വർഷത്തെ ബി.എ.എം.എസ് പഠനവും മൂന്ന് വർഷത്തെ പി.ജിയും നേടിയ സ്പെഷ്യലൈസ്ഡ് ഡോക്ടർമാർക്കാണ് ശസ്ത്രക്രിയ നടത്താൻ അനുമതിയുള്ളത്. ഈ യോഗ്യതയുള്ള 400ൽ താഴെ ഡോക്ടർമാരേ കേരളത്തിലുള്ളൂ.
"
https://www.facebook.com/Malayalivartha