ഒരു കോവിഡ് വോട്ടിന് സര്‍ക്കാര്‍ ചെലവഴിച്ചത് എത്ര രൂപ; കോഴിക്കോട് കോര്‍പ്പറേഷനിലെ കണക്കുകള്‍ പുറത്ത്; 1292 വോട്ടര്‍മാര്‍ക്കായി കോഴിക്കോട് കോര്‍പ്പറേഷന്‍ ചെലവഴിച്ച തുക 20,70,000

കോവിഡ് രോഗികളുടെ വോട്ട് അവകാശം വിനിയോഗിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിരുന്നു. ഇത്തരത്തില്‍ ഒരു കോവിഡ് വോട്ടിന് സര്‍ക്കാര്‍ ചെലവഴിച്ചത് 1602 രൂപയാണ്. കോവിഡ് ഭേദമായവരെയും ക്വാറന്റീനിലുള്ളവരെയും കണ്ടെത്തി വീടുകളില്‍ ബാലറ്റ് പേപ്പറുകള്‍ എത്തിച്ച് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്ന വന്‍ സംരംഭത്തിനാണ് ഉദ്യോഗസ്ഥര്‍ ചുക്കാന്‍ പിടിച്ചത്. സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം എല്ലാവര്‍ക്കും ഒരുപോലെ ഒരുക്കുന്നതിലും ഇതിലൂടെ കഴിഞ്ഞു.
കോവിഡ് സ്‌പെഷല്‍ ബാലറ്റുകള്‍ വോട്ടര്‍മാര്‍ക്ക് എത്തിക്കാന്‍ കോര്‍പറേഷനു മൊത്തം ചെലവായ തുക 20,70,000 രൂപയാണ്. 1292 വോട്ടര്‍മാര്‍ക്കാണ് കോഴിക്കോട് കോര്‍പറേഷന്‍ ബാലറ്റ് പേപ്പറുകള്‍ എത്തിച്ചു കൊടുത്തത്. ഇതില്‍ എത്ര പേര്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ മാര്‍ഗമില്ല. കോഴിക്കോട് ജില്ലയില്‍ പിപിഇ കിറ്റ് ധരിച്ച് 36 ഉദ്യോഗസ്ഥര്‍ ഫീല്‍ഡിലുണ്ടായിരുന്നു. 10 ദിവസം ഇവര്‍ 1000 രൂപ വീതമുള്ള രണ്ട് കിറ്റുകള്‍ ഉപയോഗിച്ചു. 7,20,000 ചെലവായി.
ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥര്‍ 36 പേര്‍. 1250 രൂപ വീതം ഇവര്‍ക്ക് ചെലവ്. 10 ദിവസത്തേക്ക്: 4,50,000. പ്രധാന ഉദ്യോഗസ്ഥരെ സഹായിക്കാന്‍ അസിസ്റ്റന്റുമാര്‍ 36. 1000 രൂപ വീതം ഇവര്‍ക്ക് ചെലവ്. 10 ദിവസത്തേക്ക്: 3,60,000. വാഹനത്തിന് 1500 രൂപ വീതം വാടക. 36 ടീമുകള്‍ക്ക് 10 ദിവസത്തേക്ക് ചെലവ്: 5,40,000.
https://www.facebook.com/Malayalivartha