തപാല്‍ വോട്ടുകളില്‍ എല്‍.ഡി.എഫ് തന്നെ; തദ്ദേശ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ആദ്യ വിജയം യു.ഡി.എഫിന്; പാലായില്‍ ആദ്യ വിജയം എല്‍.ഡി.എഫിന്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളില്‍ എല്‍.ഡി.എഫ് തന്നെയായിരുന്നു മുന്നില്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലം കൊല്ലം പരവൂര്‍ നഗരസഭയില്‍ നിന്നാണ്. അവിടെ യുഡിഎഫ് വിജയിച്ചു. മൂന്ന് നഗരസഭകളില്‍ എല്‍ഡിഫും മൂന്നിടത്ത് യു.ഡി.എഫും മുന്നിലെത്തി. കൊച്ചി നഗരസഭയില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം. പാലാ നഗരസഭയില്‍ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കോവിഡ് ബാധിതര്‍ക്കു നല്‍കിയ സ്‌പെഷല്‍ ബാലറ്റിലെ ഏതുതരം അടയാളവും സാധുവായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്പെഷല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രചാരണത്തിലും വോട്ടെടുപ്പിലും എന്ന പോലെ വോട്ടെണ്ണലിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
ഫലം സര്‍ക്കാരിനും മുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. മുന്‍തൂക്കം നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. വിവാദങ്ങള്‍ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ തിരുവനന്തപുരം വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് മുന്നില്‍. തപാല്‍ വോട്ടാണ് നിലവില്‍ എണ്ണുന്നത്. സംസ്ഥാനത്ത് രണ്ട് മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. ഒരിടത്ത് ബിജെപിയും മുന്നിട്ടു നില്‍ക്കുന്നു. ഇടുക്കിയില്‍ ആണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. എന്‍ഡിഎ ലീഡ് ചെയ്യുന്ന മുന്‍സിപ്പാലിറ്റി കോട്ടയത്താണ്. ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം. ചങ്ങനാശ്ശേരി നഗരസഭയില്‍ എന്‍.ഡി.എ മുന്നിലെത്തി.
കോര്‍പ്പറേഷന്‍ ഗ്രാമപ്പഞ്ചായത്ത് ഫലം 11 മണിയോടെ അറിയും. ജില്ലാ ബ്ലോക്ക് ഫലങ്ങള്‍ രണ്ട് മണിയോടെ പൂര്‍ണ്ണമായി അറിയാനാവും.
https://www.facebook.com/Malayalivartha