തദ്ദേശ തെരഞ്ഞെടുപ്പ്... തപാല്‍വോട്ടില്‍ എല്‍ഡിഎഫ് കുതിപ്പ്, ചങ്ങനാശ്ശേരി നഗരസഭയില്‍ എല്‍ഡിഎഫ് മുന്നില്‍ , പാലായില്‍ കരുത്ത് കാട്ടി ജോസ് കെ മാണി

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞുതുടങ്ങി. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. 14 ജില്ലാ പഞ്ചായത്തുകള്‍ ആറ് കോര്‍പറേഷനുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 941 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുന്നതു മുതലുള്ള പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ അറിയാം. വോട്ടെണ്ണുന്ന ചങ്ങനാശേരി നഗരസഭയില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. കൊല്ലം കോര്‍പറേഷനില്‍ എട്ടിടത്ത് ഇടതിന് ലീഡ്; രണ്ടിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. പാല നഗരസഭയില്‍ ഇടതുമുന്നണിക്ക് ലീഡ്. പാലായില്‍ കരുത്ത് കാട്ടി ജോസ് കെ മാണി. കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നില്‍.
വോട്ടെണ്ണി ആദ്യ മിനിറ്റുകളിലാണ് എല്‍ഡിഎഫിന് അനുകൂലമായി ഫലസൂചനകള്‍ പുറത്തു വരുന്നത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഒരു വാര്‍ഡില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നില്‍. രണ്ട് വാര്‍ഡുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നില്‍. എല്‍ഡിഎഫ് 19, യുഡിഎഫ് നാല് , എന്‍ഡിഎ 5് എന്നിങ്ങനെയാണ് വാര്‍ഡുകളില്‍ മുന്നണികള്‍ മുന്നിട്ടു നില്‍ക്കുന്നത്. പാലാ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് മുന്നില്‍.
"
https://www.facebook.com/Malayalivartha