വൈറല്‍ താരങ്ങളുടെ ജയവും പരാജയും; വിബിത ബാബുവിന് തോല്‍വി; ബുള്ളറ്റില്‍ വോട്ട് പിടിച്ച് ശാരുതി വിജയിച്ചു; എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടു

തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ സ്ഥനാര്‍തികള്‍ക്ക് എന്തു സംഭവിച്ചുവെന്നറിയണ്ടേ? സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ താരമാണ് അഡ്വ. വിബിത ബാബുവും ശാരുതിയും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു വിബിത ബാബു മത്സരിച്ചത്. ഇവര്‍ പരാജയപ്പെട്ടപ്പോള്‍ ബുള്ളറ്റില്‍ എത്തി വോട്ടു തേടിയതിലൂടെ വൈറലായ ശാരുതി പി വിജയിച്ചു. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ശാരുതി ജനവിധി തേടിയത്.
എല്‍.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് വിബിത ബാബുവിനെ പരാജയപ്പെടുത്തിയത്. സി.കെ. ലതാകുമാരി 14583 വോട്ടുകള്‍ നേടിയപ്പോള്‍ 12842 വോട്ടുകള്‍ മാത്രമാണ് വിബിത ബാബുവിന് ലഭിച്ചത്. ബി.ജെ.പി.യുടെ എലിസബത്ത് കോശി 8055 വോട്ടുകള്‍ നേടി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വിബിത ബാബു മൂന്നാമതായിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥിയാണ് ആദ്യറൗണ്ടുകളില്‍ മല്ലപ്പള്ളി ഡിവിഷനില്‍ മുന്നിട്ടുനിന്നത്. പിന്നീട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വ്യക്തമായ മുന്നേറ്റം തുടര്‍ന്ന് ഒന്നാമതെത്തി.
ശാരുതിയുടെ വിജയം 961 വോട്ടുകള്‍ക്കായിരുന്നു. യുവാക്കളെ വച്ച് തദ്ദേശ സ്ഥാപനങ്ങള്‍ പിടിക്കാനിറങ്ങിയ എല്‍ഡിഎഫിന്റെ പുതുമുഖ മുഖങ്ങളില്‍ ഒന്നായിരുന്നു ശാരുതി. പോസ്റ്ററുകളില്‍ ബുള്ളറ്റില്‍ വോട്ടു തേടുന്ന ശാരികയുടെ ചിത്രം മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യം നേടിയിരുന്നു. തന്റെ ബുള്ളറ്റില്‍ ഒരോ വീടുകളിലും എത്തിയാണ് ശാരിക വോട്ടു തേടിയത്. കോവിഡ് കാലത്തു പ്രളയകാലത്തും വാര്‍ഡില്‍ സജീവമായി എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ഈ എല്‍എല്‍ബി വിദ്യാര്‍ഥിനി നാട്ടിലെ റേഷന്‍ കട വരെ എത്തി നടത്തിയിരുന്നു.
https://www.facebook.com/Malayalivartha