മുഖ്യമന്ത്രി പിണറായി വിജയന്‍ മുൻപിലും മുഹമ്മദ് റിയാസ് പിന്നിലും...കൗതുകം കൊണ്ട് ചോദിക്കുന്നതാണ്. നിങ്ങള്‍ ഇപ്പോള്‍ പരസ്പരം എങ്ങനെയാ വിളിക്കുന്നത്... മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസ്! എറ്റെടുത്ത് സോഷ്യൽമീഡിയ...

അടിക്കുറിപ്പുകളില്ലാതെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യപ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ചിത്രമാണ് അദ്ദേഹത്തിന്റെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുൻപിലും മുഹമ്മദ് റിയാസ് പിന്നിലുമായാണ് ചിത്രത്തിലുള്ളത്.
എന്നാല്‍, ചിത്രത്തിന് അടിക്കുറിപ്പ് ഒന്നും തന്നെ നല്‍കിയിട്ടില്ല. പക്ഷേ, രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്. 'കൗതുകം കൊണ്ട് ചോദിക്കുന്നതാണ്. നിങ്ങള്‍ ഇപ്പോള്‍ പരസ്പരം എങ്ങനെയാ വിളിക്കുന്നത്' - എന്നിങ്ങനെയാണ് ഒരു ചോദ്യം.
രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സഖാക്കള്‍ എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ഞങ്ങളുടെ ക്യാപ്റ്റന്‍ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. നാളത്തെ പുലരി ചുവപ്പണിയുമെന്നും ഇരുവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുമുണ്ട് നിരവധി പേര്‍.
https://www.facebook.com/Malayalivartha