ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും; തെരഞ്ഞെടുപ്പ്വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച നേട്ടം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇടതുപക്ഷ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ നിന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരുമെന്നും ശൈലജ പറഞ്ഞു. പ്രതീക്ഷിച്ച വിജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha