ഇവരുടെ സഹായമില്ലായിരുന്നു എങ്കിൽ ഇത്ര വലിയ വിജയം കിട്ടില്ലായിരുന്നു; പ്രതിപക്ഷ നേതാവിനും, യുഡിഎഫ് കണ്‍വീനര്‍ക്കും, കേന്ദ്രമന്ത്രി വി.മുരളീധരനും നന്ദിയറിച്ച് മന്ത്രി എ.കെ.ബാലന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വിജയം നേടിത്തന്നതിന് പ്രതിപക്ഷ നേതാവിനും, യുഡിഎഫ് കണ്‍വീനര്‍ക്കും, കേന്ദ്രമന്ത്രി വി.മുരളീധരനും പരിഹാസവുമായി മന്ത്രി എ.കെ.ബാലന്‍. ഇവരുടെ സഹായമില്ലെങ്കില്‍ ഇത്ര വിജയം കിട്ടില്ലെന്നും അവരെ അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു. രണ്ടുതരത്തില്‍ അവര്‍ സഹായിച്ചു. ഒന്നാമത് കിഫ്‌ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ടാമത് ലൈഫ് മിഷന്‍ ഉള്‍പ്പടെയുളളവ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. ഒപ്പം ഒരു മുന്നണിയിലും ഇല്ലാത്ത ജമാ അത്തെ ഇസ്ളാമിയെ മുന്നണിയിലെടുത്തു. അവര്‍ക്ക് അധികാരത്തില്‍ പങ്ക് നല്‍കുമെന്നും പറഞ്ഞു. ഇത് കേരളത്തിലെ ജനം തിരിച്ചറിഞ്ഞതാണ് ഇടത് മുന്നണിക്ക് വലിയ വിജയം നേടാന്‍ ഇടയാക്കിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ല,ബ്ളോക്ക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. പ്രതിപക്ഷനേതാക്കളുടെ വിഡ്ഢിത്തം നിറഞ്ഞ തീരുമാനങ്ങള്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ ഇടത് മുന്നണിക്ക് ഇങ്ങനെ വലിയ ജയമുണ്ടാകുമായിരുന്നില്ലെന്നും എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha