കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞു; വിജയം സംസ്ഥന സർക്കാരിനുള്ള അംഗീകാരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വമ്പിച്ച വിജയം സംസ്ഥന സർക്കാരിനുള്ള അംഗീകാരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ജയമെന്ന് സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ടും പ്രതികരിച്ചു.
സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് എല്‍.ഡി.എഫ് കാഴ്ചവെച്ചത്. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും എല്‍.ഡി.എഫിനാണ് മേല്‍കൈ. നഗരസഭകളില്‍ മാത്രമാണ് യു.ഡി.എഫ് മുന്നേറ്റമുള്ളത്.
https://www.facebook.com/Malayalivartha