ജനങ്ങളെ ഒരിക്കലും ചെറുതായി കാണാന്‍ പാടില്ല... സര്‍ക്കാര്‍ ഒരു ഘട്ടത്തിലും അവരെ കൈയൊഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

ജനങ്ങളെ ഒരിക്കലും ചെറുതായി കാണാന്‍ പാടില്ലെന്നും ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൈയൊഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന പരിപാടിക്ക് പുറമെ അടുത്ത ഒരു നൂറുദിന പരിപാടി ഉടനെ തന്നെ പ്രഖ്യാപിക്കുമെന്നറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. എന്നാല്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ അടുത്ത നൂറുദിന പരിപാടി പ്രഖ്യാപിക്കുന്നില്ലെന്നും പെരുമാറ്റ ചട്ടത്തിന്റെ ഘട്ടം കഴിയുന്ന ദിവസം അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് ദിന പരിപാടി പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha