കാവിലെ പാട്ടുമത്സരത്തിന് കാണാം... മോദിയെ സ്വീകരിക്കാന്‍ തലസ്ഥാനത്ത് ബി.ജെ.പിയുടെ മേയര്‍ ഉണ്ടാകുമെന്ന് വിധിയെഴുതിയ കെ. സുരേന്ദ്രനും സുരേഷ് ഗോപിക്കും തെറ്റി; എന്‍.ഡി.എയുടെ പ്രതീക്ഷകള്‍ അവസാന ലാപ്പില്‍ തകര്‍ത്ത് ഇടതുമുന്നണി; എന്ത് ചെയ്താലും നന്നാവാത്ത ബിജെപി കണ്ട് പഠിക്കേണ്ടത് കിഴക്കമ്പലം

കേരളത്തിലെ 1000 പഞ്ചായത്തുകളില്‍ ജയിക്കും, മോദിയെ സ്വീകരിക്കാന്‍ തലസ്ഥാനത്ത് ബി.ജെ.പിയുടെ മേയര്‍ ഉണ്ടാകും എന്നിങ്ങനെ വലിയ മോഹങ്ങളാണ് ബിജെപി നേതാക്കളും താര പ്രചാരകന്‍ സുരേഷ് ഗോപിയും കൂടി കേരളത്തിന് നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇവരെയാരേയും കാണാനില്ല. തൃശൂര്‍ പിടിക്കാന്‍ പോയ ഗോപാലകൃഷ്ണന്‍ ട്രംപിനെപ്പോലെ ഇപ്പോഴും പരാജയം അംഗീകരിച്ചിട്ടില്ല. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ പറ്റിയ എല്ലാ സാഹചര്യം ഉണ്ടായിട്ടും വിട്ടുകളഞ്ഞതില്‍ കടുത്ത നിരാശയിലാണ് അമിത്ഷായും കേന്ദ്രവും. എന്തായിരുന്നു മലപ്പുറം കത്തി മെഷീന്‍ ഗണ്ണ് ഉലക്കേര മൂട്... അണികളിലും രോഷം അണപൊട്ടുകയാണ്.
ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ തിരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരം നഗരസഭയില്‍ അരങ്ങേറിയത്. ഇടത് കോട്ടകള്‍ തകര്‍ത്തുകൊണ്ട് ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാല്‍ കോര്‍പ്പറേഷനില്‍ താമര വിരിയിക്കാനുള്ള എന്‍.ഡി.എയുടെ ശ്രമത്തിന് കടിഞ്ഞാണ്‍ ഇട്ടാണ് ഇടതുപക്ഷം നഗരത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്.
51 സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ് തിരുവനന്തപുരം നഗരസഭയില്‍ അധികാരം നിലനിറുത്തിയത്. എന്‍.ഡി.എയ്ക്ക് കഴിഞ്ഞ തവണ നേടാനായ 34 സീറ്റുകള്‍ മാത്രമാണ് ഇത്തവണയും നേടാനായത്. തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബി.ജെ.പി മേയര്‍ എന്നതരത്തിലായിരുന്നു എന്‍.ഡി.എയുടെ പ്രചരണം. നിരവധി പ്രമുഖ നേതാക്കളെ രംഗത്തിറക്കി പ്രചരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തതില്‍ നിന്നും ഒരു സീറ്റ് പോലും അധികം നേടാന്‍ ബി.ജെ.പിക്ക് ആയില്ല.
നഗരസഭയുടെ ഭരണം പിടിച്ചെടുക്കാന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഇടതുമുന്നണിയുടെ വിജയ തിളക്കത്തിന് മങ്ങലേല്‍പ്പിക്കാന്‍ സാദ്ധിച്ചു. കരിക്കകം ഡിവിഷനിലെ മേയര്‍ കെ ശ്രീകുമാറിന്റെ തോല്‍വിയും നെടുങ്കാട് ഡിവിഷനിലെ എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി പുഷ്പലതയുടെയും തോല്‍വിയും ഇതിന് കാരണമാണ്. നഗരസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യു.ഡി.എഫിന് പത്ത് സീറ്റ് മാത്രമാണ് നേടാനായത്.
അതേസമയം കോര്‍പ്പറേഷന് പുറമേ ജില്ലയിലൊട്ടാകെയും എല്‍.ഡി.എഫ് മികച്ച വിജയമാണ് നേടിയത്. 52 ഗ്രാമപഞ്ചായത്തുകളും 11ല്‍ 10 ബ്ലോക്ക് പഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും ഇടതുപക്ഷം പിടിച്ചെടുത്തു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫ് മുന്നേറ്റത്തിലും നില മെച്ചപ്പെടുത്തിയെന്ന് ബി.ജെ.പിക്ക് ആശ്വസിക്കാം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കല്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഗ്രാമ പഞ്ചായത്തുകളിലും നഗര മേഖലകളിലും സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. മറ്റ് രണ്ടു മുന്നണികള്‍ക്കും സീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോഴാണിത്.
കഴിഞ്ഞ തവണ 9 ഗ്രാമപഞ്ചായത്തുകളാണ് കൈവശമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 23 ആയി ഉയര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. 1172 പഞ്ചായത്ത് വാര്‍ഡ്, 38 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 2 ജില്ലാ പഞ്ചായത്ത് വാര്‍ഡ്, 320 മുനിസിപ്പല്‍ വാര്‍ഡ്, 59 കോര്‍പറേഷന്‍ വാര്‍ഡ് എന്നിവയില്‍ ബിജെപി മുന്നേറി. ആകെ വാര്‍ഡുകളുടെ എണ്ണം നോക്കിയാല്‍ 1591. ബിജെപിക്ക് താരതമ്യേന വലിയ മുന്നേറ്റമുണ്ടായ 2015ല്‍ 12 ഗ്രാമപഞ്ചായത്തുകളിലായിരുന്നു ഭൂരിപക്ഷം.
കഴിഞ്ഞ തവണ ഒന്നാം വലിയ കക്ഷിയായി പാലക്കാട് നഗരസഭാ ഭരണം കൈയാളിയ ബി.ജെ.പി ഇത്തവണ കേവല ഭൂരിപക്ഷം നേടി തിരുവനന്തപുരം നഗരസഭയിലെ സീറ്റുകളുടെ എണ്ണം നിലനിറുത്താന്‍ കഴിഞ്ഞു. പന്തളത്ത് നഗരസഭയിലും ഭരണം പിടിച്ചു. മാവേലിക്കരയില്‍ വലിയ ഒറ്റക്കക്ഷിയായി. കൊടുങ്ങല്ലൂരിലും എല്‍.ഡി.എഫുമായി ബലാബലം നിന്നു. ആകെ വാര്‍ഡുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 1583 സീറ്റിലാണ് ഇത്തവണ വിജയം. നഗരസഭാ വാര്‍ഡുകളുടെ എണ്ണം 320 ആയി ഉയര്‍ന്നു. 2500 ല്‍ അധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് വന്നു. എങ്കിലും എന്റെ തിരുവനന്തപുരം പിടിക്കാത്തതില്‍ കുടുത്ത അമര്‍ഷത്തിലാണ് എല്ലാവരും. സാരമില്ല അടുത്ത കാവിലെ പാട്ടുമത്സരത്തിന് കാണാം.
"
https://www.facebook.com/Malayalivartha