ഇനിയെങ്കിലും മാറുമോ... 2021 ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിന്റെ സെമി ഫൈനല്‍ ജയിച്ചു കയറിയ സിപിഎം ഇക്കുറി തോല്‍പ്പിച്ചത് യു ഡി എഫിനെയും ബിജെപിയെയുമല്ല; മാധ്യമങ്ങളെയും ചാനലുകളെയുമാണ്

കേരളത്തില്‍ 45 ശതമാനം പേര്‍ മാത്രമാണ് പത്രങ്ങള്‍ വരുത്തുന്നതും ചാനലുകള്‍ കാണുന്നതും. ഇതില്‍ പത്രം വരുത്തുന്നവരില്‍ 25 ശതമാനം പേര്‍ അത് തുറന്നു പോലും നോക്കാറില്ല. അയലത്ത് പത്രം വരുത്തുന്നതുകൊണ്ട് തങ്ങളും വരുത്തുന്നു എന്നത് മാത്രമാണ് അവര്‍ക്ക് പത്രം വരുത്താനുള്ള ന്യായം. അതേ സമയം ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കാണുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും ഒരുമിച്ച് നീങ്ങിയത് സര്‍ക്കാരിനെതിരെയാണ്. എന്നിട്ടും കേരളം വിശ്വസിച്ചില്ല എന്നിടത്താണ് ഇടതുമുന്നണിയുടെ വിജയം.
മാധ്യമങ്ങളെ വിശ്വസിച്ച് സ്വന്തം ജോലി ചെയ്യാതിരുന്നതാണ് യുഡിഎഫ് ചരിത്രത്തില്‍ നിന്നും ഔട്ടാകാനുള്ള പ്രധാന കാരണം. എന്നാല്‍ തങ്ങള്‍ നേരിടുന്ന പരീക്ഷണങ്ങളെ കുറിച്ച് ഇടതുമുന്നണിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഗ്രൗണ്ട് ലവല്‍ പ്രവര്‍ത്തനത്തില്‍ അവര്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. പത്രം വായിച്ച് അഭിപ്രായം മാറ്റിയവരെ ശരിയായി ബോധവത്കരിച്ചു. ജംഗ്ക്ഷനുകള്‍ തോറും യോഗങ്ങള്‍ നടത്തി തങ്ങളുടെ നിലപാട് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ കുത്സിത പ്രവര്‍ത്തനങ്ങള്‍ തുറന്നു കാണിച്ചു. കോണ്‍ഗ്രസാകട്ടെ ബിജെപിക്ക് പിന്നാലെയാണ് അടിവച്ച് അടിവച്ച് നീങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതിന് അവര്‍ പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരും ബിജെപിയും തീരുമാനിക്കുന്നതാണ് ചെന്നിത്തല നടപ്പിലാക്കുന്നതെന്ന പ്രചരണം ഏല്‍ക്കുകയും ചെയ്തു. രാവിലെ കെ. സുരേന്ദ്രന്‍ പറയും, ഉച്ചക്ക് ചെന്നിത്തല പറയും എന്ന ആക്ഷേപം ശക്തമായി ഉന്നയിക്കാന്‍ സി പി എമ്മിന് കഴിഞ്ഞു. അങ്ങനെ ചെന്നിത്തലക്ക് പണ്ടേയുണ്ടായിരുന്ന സംഘി മുഖാവരണം സ്റ്റാമ്പ് പോലെ അദ്ദേഹത്തിന് മേല്‍ പതിഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ക്രൈസ്തവരെയും ഹിന്ദുക്കളെയും കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റി. ഇതില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇന്ന് മതേതര നിലപാടാണെന്നും ആ നിലപാട് ഉള്ളത് കൊണ്ടാണ് അവര്‍ യു ഡി എഫിനെ പിന്തുണയ്ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞെങ്കിലും അപ്പോഴൊക്കെ നിശബ്ദരായിരുന്ന വോട്ടര്‍മാര്‍ പണിവച്ചു.
ഇക്കാര്യത്തില്‍ തന്റേതാണ് അവസാന വാക്കെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ പരോക്ഷമായി വിമര്‍ശിക്കാനും കെ സുധാകരന്‍ മറന്നില്ല. കെ പി സി സി നിലപാട് ഒരാള്‍ക്ക് ഒറ്റയ്ക്ക് എടുക്കാനാവില്ലെന്നും അത് ചര്‍ച്ചയിലൂടെ എടുക്കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു. ഇങ്ങനെയൊക്കെയാണ് കോണ്‍ഗ്രസ് ഇലക്ഷനെ നേരിട്ടത്. മുല്ലപ്പള്ളിയുടെ അടിയന്തിരം കാണാനായിരുന്നു ചെന്നിത്തലക്കും ചാണ്ടിക്കും തിടുക്കം.
മത ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന്റെ ക്യാമ്പില്‍ നിന്നും അപ്രത്യക്ഷരായി എന്നതിന്റെ തെളിവാണ് തെരഞ്ഞടുപ്പ് ഫലം. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞതും സംസ്ഥാനത്തെ തോല്‍വിക്ക് കാരണമായി. കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ട് കാര്യമില്ലെന്ന് മതന്യൂനപക്ഷങ്ങള്‍ കരുതുന്നു. പിണറായി വിജയന്‍ തന്റെ മരുമകനായി ഒരു ഇസ്ലാം മത വിശ്വാസിയെ കണ്ടത്തിയത് പോലും മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
ക്രൈസ്തവരെ കൈയിലെടുത്തു കൊണ്ടുള്ള തന്ത്രമാണ് ഇടതുമുന്നണിയും പിണറായി വിജയനും പയറ്റിയത്. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയത് ആദ്യ തന്ത്രമായിരുന്നു. കഴിഞ്ഞ ദിവസം പിണറായി കണ്‍വന്‍ഷന്‍ സെന്ററില്‍ െ്രെകസ്തവ അധ്യക്ഷരുടെ യോഗം വിളിച്ചത് ഇതിന്റെ ഭാഗമായിരുന്നു. ഇടതുമുന്നണി ജയിച്ചുകയറുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചതും വെറുതെയല്ല. ഭൂരിപക്ഷത്തില്‍ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ പിണറായിക്ക് കഴിഞ്ഞു. അവരില്‍ ഒരു വലിയ ശതമാനം ബി ജെ പിയിലേക്ക് പോയെങ്കിലും ഇടതിനൊപ്പം നില്‍ക്കുന്നവരുടെ എണ്ണത്തില്‍ ഒരു കുറവും ഉണ്ടായില്ല.
"
https://www.facebook.com/Malayalivartha