ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ.എം.ലീലാവതിക്ക്

സാഹിത്യ നിരൂപണത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ.എം.ലീലാവതിക്ക്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സി.രാധാകൃഷ്ണന്‍, പ്രഭാ വര്‍മ, ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഏഴ് പതിറ്റാണ്ടായി ഡോ.എം.ലീലാവതി തുടരുന്ന സാഹിത്യരചനയും പഠനവും വിലമതിക്കാനാവാത്തതാണെന്ന് സമിതി വിലയിരുത്തി. ഡോ. ലീലാവതിയുടെ കൊച്ചിയിലെ വസതില്‍വച്ച് പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. സുഗതകുമാരി, എം.ടി.വാസുദേവന്‍നായര്‍, അക്കിത്തം എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഒഎന്‍വി പുരസ്‌ക്കാരം ലഭിച്ചത്.
https://www.facebook.com/Malayalivartha