Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

കോണ്‍ഗ്രസില്‍ പോര് മുറുകും... പിണറായിക്ക് തുടര്‍ ഭരണം കിട്ടട്ടെ എന്ന് ചെന്നിത്തല ഞാന്‍ പ്രതിപക്ഷ നേതാവും ഇന്ദിരാ ഭവന് തീ കൊളുത്തുമോ?

21 JANUARY 2021 08:45 AM IST
മലയാളി വാര്‍ത്ത

കോൺഗ്രസ്സിൽ അഴിച്ചുപണി പുരോഗമിക്കുന്നു. കാര്യങ്ങൾ എവിടെ എത്തും എന്ന് ഒരു എത്തും പിടിയുമില്ല' സ്ഥാനം കിട്ടിയില്ല എന്ന പേരിൽ മറുകണ്ടം ചാടാൻ തയ്യാറെടുത്തു നിൽക്കുന്ന തോമസ് മാഷ് പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടാണ് ഹൈക്കമാൻഡ് എടുത്തിരിക്കുന്നത്.

 

കോൺഗ്രസ്സ് മുക്ത ഭാരതം ആഗ്രഹിക്കുന്ന ബി ജെ പി കേരളത്തിലും കോൺഗ്രസ്സിനെ തുരത്താനായി പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ്സിനെ ഇവിടെ നിന്നും നാമവശേഷമാക്കുക എന്ന പദ്ധതിയാണ് ഇട്ടിരിക്കുന്നത്.

 

 

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൽ ഡി എഫ് ബി ജെ പി ആയിരിക്കും. ഇക്കുറി തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് ഒരു കുത്തൊഴുക്ക് ആയിരിക്കും. അപ്പോൾ ആയിരിക്കും അമിത് ഷായുടെ നേതൃത്യത്തിൽ ഒരു കളി നടക്കാൻ പോവുക:- ഇപ്പോൾ ബംഗാൾ ലക്ഷ്യമിട്ടിരിക്കുന്ന ബി ജെ പി ഈ തെരഞ്ഞെടുപ്പിൽ അവിടുത്തെ ദൗത്യം പൂർത്തിയാക്കി പിന്നീട് കേരളത്തിലേക്ക് കാൽ കുത്തും.

 

ഇപ്പോൾ കേരളത്തിൽ കോൺഗ്രസ്സ് നിലയില്ലാക്കയത്തിൽ മുങ്ങി താഴുകയാണ്. രക്ഷ നേടുന്നതിനായി മത, സമുദായിക നേതൃത്യങ്ങളെ ചെയ്യാനുള്ളത്. വരുതിയിലാക്കുകയെന്ന വലിയ ദൗത്യമാണ് ഉമ്മൻ ചാണ്ടി അദ്ധ്യക്ഷനായ പത്തംഗ സമിതിക്ക് ഇനി

 

തെക്കൻ ജില്ലകളിൽ കുതിപ്പുണ്ടാക്കാനാവാതെ പോകുന്നതാണ് കഴിഞ്ഞ ഏതാനും നാളുകളായി യു ഡി എഫിനെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നം.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകൾ യുഡിഎഫിന് കീറാമുട്ടിയായി തന്നെ നിൽക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മദ്ധ്യതിരുവിതാംകൂറിലെ പിടിവള്ളിയും നഷ്ടപ്പെട്ടിരിക്കുകയാണ്.കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ മുന്നണി മാറ്റവും ക്രൈസ്തവ മേഖലയിലെ സാമൂഹിക ചലനങ്ങളും യു ഡി എഫിന് പ്രതികൂല ഘടകമായി നിൽക്കുകയാണ്.

 

 ക്രൈസ്തവ മേഖലയിൽ പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗക്കാർക്കിടയിൽ ലീഗ് വിരുദ്ധ വികാരം ശക്തിപ്പെടുത്താനിടയാക്കിയ ഒന്നിലേറെ ഘടകങ്ങളാണ് കോൺഗ്രസ് മുന്നിൽ കാണുന്നത്. അതിലൊന്ന് മുന്നാക്കക്കാരിലെ സാമ്പത്തികം പിന്നാക്കക്കാർക്ക് ഏർപ്പെടുത്തിയ പത്ത് ശതമാനം സംവരണത്തിനെതിരെ എറണാകുളത്ത് മുസ്ലീം ലീഗ് മുൻകൈയെടുത്ത് നടത്തിയ പ്രതിഷേധ സംഗമമാണ്.

 

കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം തൊട്ട് ലീഗിനെതിരെ ഉയരുന്ന വിമർശനങ്ങൾ ഇപ്പോൾ ക്രൈസ്തവ മേഖലകളിൽ ശക്തിയായി പ്രചരിക്കപ്പെടുന്നതും ഗൗരവതരമായ മാറ്റമായാണ് കാണുന്നത്. ഈഴവനായർ സമുദായങ്ങൾക്കിടയിലും യു ഡി എഫിനോട് അകൽച്ച പല കാരണങ്ങളാലുണ്ട്.നിയമസഭയിൽ കോൺഗ്രസിന് ഇനഴ് പ്രാതിനിധ്യം ഇപ്പോഴില്ല. ഈ അകൽച്ച എല്ലാം മാറ്റിയെടുക്കാൻ കഴിയുമെന്നാണ് ഹൈക്കമാൻഡ് കരുതുന്നത്.

 

ഉമ്മൻ ചാണ്ടിയെ തേരാളിയാക്കിയതിലും കടുത്ത അമർഷം പാർട്ടിക്കകത്ത് ണ്ട്. കോൺഗ്രസ്സിലെ കീഴ്വഴക്കം നോക്കിയാൽ എല്ലാ കാലത്തും പ്രതിപക്ഷ നേതാക്കന്മാരാണ് മുഖ്യമന്ത്രിയായിട്ടുള്ളതെന്നാണ് ഐ ക്യാമ്പിൻ്റെ അവകാശവാദം.എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഈ സ്ഥാനാരോഹണം -ചെന്നിത്തല നായർക്ക് സകല പ്രതീക്ഷയും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം കിട്ടില്ല എന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ പിണറായിക്ക് തുടർ ഭരണം കിട്ടട്ടെ എന്ന് ആശംസിക്കുകയാണ് നമ്മുടെ ചെന്നിത്തല നായർ. പിണറായി തുടർന്നാൽ ചെന്നിത്തല നായർക്ക് പ്രതിപക്ഷ സ്ഥാനവും തുടരാമല്ലോ.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (2 minutes ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (12 minutes ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (39 minutes ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (1 hour ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (2 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (3 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (3 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (3 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (3 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (4 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (4 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (4 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (4 hours ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (4 hours ago)

Malayali Vartha Recommends