അവിടെ പാലു കാച്ചല്‍ ഇവിടെ കോടതിവിധി, ശാലു മേനോനെതിരെ പോലീസ് കേസെടുത്തു, വഞ്ചന, ഗൂഡാലോചന എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പ്

ഈ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചവരെ ഇപ്പോള്‍ ഏറ്റവുമധികം ശപിക്കുന്നത് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളായിരിക്കും. ഒന്നു മൂത്രമൊഴിക്കാന്‍ പോയാല്‍ തകരുന്ന ഭൂരിപക്ഷത്തില്‍ നിന്നാണ് സര്‍ക്കാരിനെ നിധികാക്കുന്ന ഭൂതത്തെ പോലെ എല്ലാവരും ചേര്‍ന്ന് സംരക്ഷിച്ചത്. എന്നാല്‍ സരിത എന്ന് വലതുകാല്‍ വച്ച് സെക്രട്ടറിയേറ്റിന്റെ പടി കടന്നോ അന്ന്‌തൊട്ടു കാര്യങ്ങള്‍ കുശാലായി. അങ്ങനെ സരിതയുടെ ഒരു ഫോണ്‍കോള്‍ വന്നിട്ടില്ലാത്തവന്‍ ആണെല്ലെന്ന കമന്റുപോലും ഉണ്ടായി. ഭരണം നോക്കാന്‍ പോലും സമയമില്ലാത്ത മന്ത്രിമാരൊക്കെ മിസ്‌ഡ് കോളിനു തിരിച്ചു വിളിക്കാന്‍ പോലും സമയം കണ്ടെത്തി. സ്വന്തം ഫോണില്ലാത്തതിന്റെ പേരില്‍ കളിയാക്കിയതിനെ തുടര്‍ന്ന് പാവം മുഖ്യമന്ത്രിയും ഫോണെടുത്തു.
സീരിയലും നൃത്തവും പാലുകാച്ചലുമായി നടന്നിരുന്ന ശാലു മേനോന്‍ സരിതയ്‌ക്ക് പകരക്കാരിയായി ഇതിനിടെ രംഗത്തെത്തിക്കഴിഞ്ഞു. ശാലുവിന്റെ വീടും പാലുകാച്ചും ഇന്ന് മലയാളികളുടെകൂടി ഭാഗമാണ്. ആഭ്യന്തര മന്ത്രി പാലുകാച്ചലിന് പോയെന്നും പോയില്ലെന്നും തര്‍ക്കമായപ്പോള്‍ മന്ത്രി കരിക്കുകുടിക്കുന്ന ഫോട്ടോ സഹിതം ചാനല്‍ പുറത്തു വിട്ടു. അതോടെ മന്ത്രി പാലുകാച്ചല്‍ ചടങ്ങുകള്‍ എല്ലാം തുറന്നു പറഞ്ഞു.
ഇവിടെ പാലുകാച്ചല്‍ വിഷയങ്ങള്‍ കെങ്കേമമാകുമ്പോള്‍ അങ്ങ് തൃശൂരില്‍ ശാലു മേനോനെതിരെ കേസെടുക്കാന്‍ കോടതി വിധിയും വന്നു. തൃശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കുമൊപ്പം നിരവധി പേരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശാലുവും കൂട്ടുനിന്നെന്ന് ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ശാലുവിനെതിരെ കേസെടുത്തത്. വഞ്ചന, ഗൂഡാലോചന എന്നിവയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉടന്‍ തന്നെ ശാലുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്.
ശാലുവിന പിടിക്കുമെന്നായപ്പോള്‍ പല ഉന്നതന്മാരും വിറങ്ങലിച്ചിരിക്കുകയാണ്. ശാലുവിന്റെ വിദേശ യാത്രകളും ഫോണ്‍വിളികളും കൂടി പുറത്തുവന്നാല്‍ വെളിച്ചത്താകുന്നത് പല മാന്യനേതാക്കളുടേയും സോളാര്‍ മുഖമായിരിക്കും.
https://www.facebook.com/Malayalivartha