ഇപോസ് സംവിധാനം പ്രവർത്തിക്കുന്നില്ല; സംസ്ഥാനത്തെ റേഷൻ വിതരണവും കിറ്റ് വിതരണവും നിലച്ചു
ഇപൊസിന്റെ സംവിധാനം തകരാറിലായതിനെത്തുടർന്നാണ് സംസ്ഥാനത്തെ റേഷൻ വിതരണം നിലച്ചത്. നെറ്റ് വർക്ക് പ്രശ്നങ്ങളെ തുടർന്നാണ് ഇ പോസ് സംവിധാനം തകരാറിലായത് . ഇതേ തുടർന്നാണ് സംസ്ഥാനത്തെ കിറ്റുകളുടെ വിതരണവും പ്രതിസന്ധിയിലായത് .
ഇപോസ് സംവിധാനം പ്രവർത്തന രഹിതമായതോടെ റേഷൻ കട ഉടമകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട് . പ്രശനം പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്ന് സിവിൽ സപ്ലൈസ് വകുപ്പ് വ്യക്താക്കി. അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി റേഷൻ വിതരണം പലയിടത്തും മുടങ്ങിയിരിക്കുകയാണ്. ഇന്റർനെറ്റ് കണക്ഷനിലുള്ള തകരാറാണ് വിതരണം തടസ്സമായതിന് കാരണം.
https://www.facebook.com/Malayalivartha