നിര്‍ത്തൂ... സരിത ബോറടിക്കുന്നു, ഇനി ശാലു പറയട്ടെ, ഒന്നു വിരട്ടിയപ്പോള്‍ എല്ലാം സമ്മതിച്ചു, പറ്റിപ്പോയതാ സാറെ... സഹായിച്ചതിന് ആഭരണങ്ങളും പണവുമൊക്കെ കിട്ടി, വനിതാ പോലീസ് സ്റ്റേഷനില്‍ അന്തിയുറങ്ങി

കഥാ സരിത സാഗരം കേട്ട് കേട്ട് ജനത്തിനും ബോറടിച്ചു. എല്ലാത്തിനും ഒരു ചേയ്‌ഞ്ച് വേണ്ടേ. പോലീസിനും അതറിയാമായിരുന്നു. അതാണ് ഒരുമാസത്തിനു ശേഷം ശാലുമേനോന്റെ പാലുകാച്ചല്‍ ഫോട്ടോകള്‍ റിലീസ് ചെയ്‌തത്. ഇതിനടയ്‌ക്ക് സരിതയെ വിളിക്കാത്തവര്‍ ആരുണ്ടെന്ന വെല്ലുവിളിയുമായി വീണ്ടും പോലീസ് രംഗത്തെത്തി. സരിതയെ വിളിച്ച മന്ത്രിമാര്‍ തമ്മില്‍ കലപിലയായി. ഇതിനിടയ്‌ക്ക് തൃശൂരിലെ കോടതി ശാലു മേനോനെതിരെ കേസെടുക്കണമെന്ന് വിധിയും പുറപ്പെടുവിച്ചു. കോടതിവിധി പ്രകാരം സരിതയെ പോലീസ് അറസ്റ്റു ചെയ്‌താല്‍ അതിന് നാണക്കേടും ചര്‍ച്ചകളും വേറെയാണ്.
അതോടെ ആഭ്യന്തര വകുപ്പുതന്നെ ഇടപെട്ടു. ഇപ്പോഴാണ് ശാലുവിനെ അറസ്റ്റ് ചെയ്യാന്‍ പറ്റിയ സമയം. ശാലുവിനെ കിട്ടുന്നതോടെ ചാനലുകാര്‍ക്ക് പാടിനടക്കാന്‍ മറ്റൊരു വിഷയം കിട്ടും. അതോടെ എല്ലാം മറക്കും. അതുകൊണ്ടാണ് വളരെ നേരത്തേ കൊടുത്തിരുന്ന റാഫിഖ് അലിയുടെ പരാതി പ്രകാരം ശാലുവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്.
അറസ്റ്റ് ചെയ്‌ത ശാലു മേനോനെ എഡിജിപിയുടെ ഓഫീസില്‍ വച്ച് ചോദ്യം ചെയ്‌തു. ആദ്യം ചോദിച്ചപ്പോള്‍ ശാലു ഉരുണ്ടു കളിച്ചു. അപ്പോള്‍ പരാതിക്കാരനായ റാഫിഖ് അലിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്‌തതോടെ കുറേശ്ശെ ശാലു എല്ലാം പറയാന്‍ തുടങ്ങി. പറ്റിപ്പോയതാ സാറെ. ബിജുവിനെപ്പറ്റി അറിയാതെ പെട്ടു പോയതാ. ബിസിനസില്‍ സഹായിച്ചതിന് ആഭരണങ്ങളും പണവും സമ്മാനവുമൊക്കെ കിട്ടി.
അതോടെ ശാലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനിടെ പരാതിക്കാരനായ റാഫിഖ് അലിയെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി മൊഴി എടുത്തു.
ഉച്ചയോടെ ചങ്ങനാശേരി സിഐ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശിയായ മണക്കാട് റാഫിഖ് അലി എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തത്. സോളാര്‍ തട്ടിപ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നും ഇതില്‍ 25 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് വാങ്ങിയത് ബിജു രാധാകൃഷ്ണനും ശാലുമേനോനുമാണെന്നാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.
ശാലുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന, ആള്‍മാറാട്ടം , ചതി, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ശാലുവിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് ആണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ ഈസ്റ്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടത് ശാലുവിന്റെ സഹായത്തോടെയായിരുന്നു. ശാലുവിന്റെ കാറിലാണ് ബിജു കൊച്ചിയില്‍ നിന്നും തൃശൂര്‍ വരെ സഞ്ചരിച്ചത്. ഈ സമയം ബിജു ഉപയോഗിച്ചത് തന്റെ മൊബൈല്‍ ഫോണാണെന്ന് ശാലുതന്നെ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ച വിവരം സ്വയം വെളിപ്പെടുത്തിയിട്ടും ശാലുവിനെ അറസ്റ്റ് ചെയ്യാതിരുന്നത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
ശാലുവിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് മടിക്കുന്നതിനു പിന്നില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള ബന്ധമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha