എറണാകുളത്ത് ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനാപകടം....

നിരവധി പേര്‍ക്ക് പരുക്ക്.... എറണാകുളത്ത് ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനാപകടം. ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.
മലപ്പുറത്ത് പരിപാടിക്ക് പോയി മടങ്ങിയവരായിരുന്നു ബസില്‍. ഇന്ന് പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടം സംഭവിച്ചത്. 28 പേര്‍ക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളത്.
കുണ്ടന്നൂര്‍ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നത് പതിവാണ്. ഇങ്ങനെ തിരിക്കാനായി ലോറി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഭൂരിഭാഗം ആളുകളുടെയും തലയ്ക്കാണ് പരിക്ക്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണം എന്നാണ് സംശയം.
ബസ് റോഡില്‍ നിന്ന് നീക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസ് റോഡ് വഴി വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക്ക് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ മറ്റ് വാഹനങ്ങളില്‍ ആശുപത്രിയിലേക്കെത്തിച്ചത്.
"
https://www.facebook.com/Malayalivartha