റിമാന്‍ഡിലായ മുഴുവന്‍ കേസുകളിലും എം.സി കമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ജാമ്യം..... ഇന്ന് ജയില്‍ മോചിതനായേക്കും

റിമാന്‍ഡിലായ മുഴുവന്‍ കേസുകളിലും എം.സി കമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ജാമ്യം..... 90 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് ജയില്‍ മോചിതനായേക്കും.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ആറു കേസുകളില്‍ കൂടി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ എം.എല്‍.എ റിമാന്‍ഡിലായ മുഴുവന്‍ കേസുകളിലും ജാമ്യമായി. ആകെ 148 കേസുകളിലാണ് ഖമറുദ്ദീനെ റിമാന്‍ഡ് ചെയ്തിരുന്നത്.
ബുധനാഴ്ച വൈകീട്ടാണ് ജാമ്യം അനുവദിച്ചത്. അതിനാല്‍ ജാമ്യക്കാരെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയം കിട്ടിയിട്ടില്ലെന്നും വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് കോടതിയിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും ഖമറുദ്ദീന്റെ അഭിഭാഷകന്‍ പി.കെ.ചന്ദ്രശഖരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























