അങ്കം മുറുകുമ്പോള്‍... കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ രംഗത്തിറക്കാന്‍ നീക്കം നടക്കവെ പാര്‍വതി തിരുവോത്തിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നീക്കം; ബിജെപിയും താര പ്രചാരകരെ രംഗത്തിറക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് ചൂട് പിടിക്കും

ഹാസ്യതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിലുണ്ടായ പുകില് നമ്മള്‍ കണ്ടതാണ്. അവസാനം സഹികെട്ട ദളിത് കോണ്‍ഗ്രസുകാര്‍ ധര്‍മ്മജനോട് പിണറായിക്കെതിരെ പോയി മത്സരിക്കാനാണ് പറഞ്ഞത്.
കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ഇടതു മുന്നണിയിലും താരങ്ങളെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ്. മലയാള സിനിമയിലെ പ്രമുഖതാരമായ പാര്‍വതി തിരുവോത്തിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നീക്കം. സി.പി.എം. ആഭിമുഖ്യമുള്ള ചില സിനിമാ പ്രവര്‍ത്തകര്‍തന്നെയാണ് ചരടുവലിക്കുന്നത്. മുഖംനോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് അവരുടെ വിലയിരുത്തല്‍.
ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം പാര്‍വതിയെ കളത്തിലിറക്കാനുള്ള ശ്രമത്തിന് കരുത്തുപകരുന്നുണ്ട്. സിനിമാതാരങ്ങളായ മുകേഷും ഗണേഷ്‌കുമാറും ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ഥികളായി ജനവിധി തേടുമെന്നുറപ്പാണ്.
അതേസമയം സീറ്റിനുവേണ്ടി ഔദ്യോഗികമായി ഒരുനേതാവിനെയും കണ്ടിട്ടില്ലെന്നാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറയുന്നത്. മത്സരിക്കണമെന്ന് ഇതുവരെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുമില്ല. എങ്കിലും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സ്‌നേഹത്തോടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നു.
ബാലുശ്ശേരിയില്‍ അടുത്തിടെ ചില സ്വകാര്യചടങ്ങുകളിലും വിവാഹത്തിനും പങ്കെടുക്കാന്‍ വന്നുവെന്നത് സത്യമാണ്. പക്ഷേ, ഇവിടെ മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടില്ല. സംവരണമണ്ഡലമായ ബാലുശ്ശേരി, കോങ്ങാട്, കുന്നത്തുനാട് എന്നിവങ്ങളിലൊക്കെ പേര് പരിഗണനയിലുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നു.
എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. അച്ഛന്‍ 30 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിന്റെ മുളവുകാട് മണ്ഡലം സെക്രട്ടറിയാണ്. സഹോദരന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിയും. ഞാന്‍ സെയ്ന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.വിന്റെ നേതാവായിരുന്നു. കോണ്‍ഗ്രസ് കുടുംബാംഗമായ എന്നെ സ്ഥാനാര്‍ഥിയായി പരിഗണിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ല.
ഞാന്‍ കലാകാരന്‍ ആവുന്നതിനുമുമ്പേ രാഷ്ട്രീയത്തിലുണ്ട്. രാഷ്ട്രീയത്തില്‍ വന്നാലും കല അവസാനിപ്പിക്കാനാവില്ല. കലാകാരനായതുകൊണ്ടാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കപ്പെടുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുത്തിടെ നാലുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അദ്ദേഹവുമായി നേരത്തേ പരിചയമുണ്ട്. അല്ലാതെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടിയായിരുന്നില്ല അത്. ഇതുവരെ കോണ്‍ഗ്രസില്‍നിന്ന് ഔദ്യോഗികമായി ആരും മത്സരിക്കണമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങോട്ടും സീറ്റ് ആവശ്യപ്പെട്ടില്ല. സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ഞാന്‍ പ്രചാരണരംഗത്ത് തീര്‍ച്ചയായും ഉണ്ടാവും.
എനിക്ക് രാഷ്ട്രീയം തമാശയല്ല. ഉപജീവനമാര്‍ഗവുമല്ല. കലാകാരന്‍ രാഷ്ട്രപതിയായാലും സമയമാവുമ്പോള്‍ സ്‌റ്റേജില്‍ കയറുമെന്ന് തമാശയായി പറയാറില്ലേ. മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തോല്‍ക്കാനാണെങ്കിലും പൊരുതാന്‍ തയ്യാറാണ് എന്നുമാണ് ധര്‍മ്മജന്‍ പറയുന്നത്.
അതേസമയം ബിജെപിയിലും താര പ്രചാരകരെ രംഗത്തിറക്കാനുള്ള നീക്കം സജീവമാണ്. സുരേഷ് ഗോപിയെ കൂടാതെ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന കൃഷ്ണകുമാറും സജീവ പരിഗണനയിലാണ്. ഇതുകൂടാതെ മറ്റു ചില താരങ്ങളേയും ബിജെപി നോക്കുന്നുണ്ട്.
" f
https://www.facebook.com/Malayalivartha

























