സീറ്റിന്റെ കാര്യം ഉറപ്പായില്ലെങ്കിലും മണ്ഡലത്തിൽ സജീവമായി നടൻ ധർമജൻ ബോൾഗാട്ടി... സീറ്റിനു വേണ്ടി ഔദ്യോഗികമായി ഒരു നേതാവിനെയും കണ്ടിട്ടില്ലെന്ന് ആവർത്തിച്ച് നടൻ...

ബാലുശ്ശേരി ആഗ്രഹിച്ച ധർമ്മജന് ജില്ലയിലെ ദലിത് കോൺഗ്രസ് പ്രവർത്തകർ നൽകിയ നിർദ്ദേശം ഇങ്ങനെയാണ്. ധർമ്മജന്റെ പേരിന് യോജിക്കുന്നത് ധർമടമാണെന്നാണ്. പേരിൽ സാദർശ്യമുണ്ടേൽ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്ന വാദമാണ് അവർ മുന്നോട്ട് വച്ചത്. ബാലുശ്ശേരിയിൽ അടുത്തിടെ ചില സ്വകാര്യ ചടങ്ങുകളിലും വിവാഹത്തിനും പങ്കെടുക്കാൻ താൻ വന്നിരുന്നു എന്നാൽ ഇവിടെ മത്സരിക്കുമെന്ന് ഇതുവരേയും ഉറപ്പിച്ചിട്ടില്ലെന്ന് ധർമജൻ പറഞ്ഞു. സംവരണ മണ്ഡലമായ ബാലുശ്ശേരി, കോങ്ങാട്, കുന്നത്തുനാട് എന്നിവങ്ങളിലൊക്കെ പേര് പരിഗണനയിലുണ്ടെന്ന് പറഞ്ഞു കേൾക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. താൻ സിനിമയിൽ തമാശ ചെയ്യുമെങ്കിലും രാഷ്ട്രീയം തമാശയോ ഉപജീവനമാർഗമോ അല്ല. കലാകാരൻ രാഷ്ട്രപതിയായാലും സമയമാവുമ്പോൾ സ്റ്റേജിൽ കയറുമെന്ന് തമാശയായി പറയാറില്ലേ. മത്സരിക്കാൻ ആവശ്യപ്പെട്ടാൽ തോൽക്കാനാണെങ്കിലും മത്സര രംഗത്ത് പൊരുതാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു
കോൺഗ്രസ് കുടുംബപാരമ്പര്യമുള്ള ധർമജന്റെ അച്ഛൻ 30 വർഷത്തിലേറെയായി കോൺഗ്രസിന്റെ മുളവുകാട് മണ്ഡലം സെക്രട്ടറിയാണ്. സഹോദരൻ മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറിയും. സെയ്ന്റ് ആൽബർട്‌സ് കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യു.വിന്റെ നേതാവായിരുന്നു ധർമജൻ. കോൺഗ്രസ് കുടുംബാത്തിൽ ഉൾപ്പെടുന്ന തന്നെ സ്ഥാനാർഥിയായി പരിഗണിച്ചാൽ അതിൽ തെറ്റൊന്നുമില്ലെന്നും ധർമജൻ ചൂണ്ടിക്കാട്ടി. എല്ലാവരും അറിയപ്പെടുന്ന കലാകാരൻ ആവുന്നതിനു മുമ്പേ തന്നെ രാഷ്ട്രീയ പ്രവർത്തനം ഉള്ളിലുണ്ട്. രാഷ്ട്രീയത്തിൽ വന്നാലും കല അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വളരെ അടുത്ത ബന്ധമാണ് ധർമജനുള്ളത്. ഈ അടുത്ത് നാലുതവണ അദ്ദേഹവുമായി കൂടിക്കാഴ്ചയും നടത്തി പക്ഷേ ഇതൊന്നും സ്ഥാനാർത്ഥിത്വത്തിനു വേണ്ടിയായിരുന്നില്ലെന്നും ധർമജൻ ആവർത്തിച്ചു പറഞ്ഞു. "
https://www.facebook.com/Malayalivartha

























