Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

പിണറായി സർക്കാരിന് അവസാന നാളുകളിൽ കനത്ത ആഘാതം നൽകാനുള്ള ശ്രമങ്ങൾ..കേരളത്തിൽ ഉള്ള തീരദേശ മണ്ഡലങ്ങൾ കൈവിടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം .അത്തരത്തിൽ വഴിവെയ്ക്കുന്ന തരത്തിലുള്ള വിവാദ പ്രസ്ഥാവനകളാണ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നടത്തിയതും ..

26 FEBRUARY 2021 01:32 PM IST
മലയാളി വാര്‍ത്ത
മന്ത്രിയുടെ വാക്കുകൾ കേട്ട് അന്തം വിട്ടിരിക്കുകയാണ് സഖാക്കൾ .ഫിഷറീസ് വകുപ്പ് മന്ത്രിയെ അഴിമതിക്കാരിയാക്കി പിണറായി സർക്കാരിന് അവസാന നാളുകളിൽ കനത്ത ആഘാതം നൽകാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ് .പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല നേരിട്ടാണ് ഇത്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വരുന്നത് .   അതിനാൽ തന്നെ ഇതിനെ തൃണവൽക്കരിക്കാൻ  കഴിയാത്ത അവസ്ഥയിൽ ഇരുട്ടിൽ തപ്പുകയാണ് സർക്കാർ .ഏതൊക്കെ നിലയിൽ തീരുമാനം എടുത്താലും അത് അന്തിമമായി പിണറായിക്ക് ദോഷം ചെയ്യുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നത് .   കേരളത്തിൽ ഉള്ള തീരദേശ മണ്ഡലങ്ങൾ കൈവിടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം .അത്തരത്തിൽ വഴിവെയ്ക്കുന്ന തരത്തിലുള്ള വിവാദ പ്രസ്ഥാവനകളാണ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നടത്തിയതും .അമേരിക്കൻ കമ്പനിയുമായി നടത്തിയ കരാറിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന് ഉറപ്പായപ്പോൾ മന്ത്രി നടത്തിയ ഉരുണ്ടുകളിയാണ് ഇത് എന്ന് എല്ലാവർക്കും ബോധ്യമായതായി.    ഇനിയെന്ത് ചെയ്താലാണ് തീരദേശ മേഘലയിലുള്ള ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാർ ആശയക്കുഴപ്പത്തിലാണ് .ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രമാണു പിണറായി സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയത്.   ഈ പദ്ധതിയുടെ ഭാഗമായി, ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ഇഎംസിസി ഒപ്പുവച്ച 2950 കോടി രൂപയുടെ ഉപധാരണാപത്രം മാത്രം റദ്ദാക്കാനായിരുന്നു ആദ്യ തീരുമാനം. വിവാദം കനത്തതോടെ 5000 കോടിയുടേതും റദ്ദാക്കാൻ തീരുമാനിച്ചു.ഇഎംസിസിക്ക് എതിരെ അമേരിക്കൻ മലയാളികൾ കെട്ടിട നിർമാണത്തിനായി പണം കൈപ്പറ്റിയ ശേഷം കരാർ ലംഘിച്ചതുൾപ്പെടെ പരാതികളുമായി ഇഎംസിസി കമ്പനിക്കെതിരെ അമേരിക്കൻ മലയാളികൾ കൂടി ഇതിനിടയിൽ രംഗത്ത് വന്നിരിക്കുകയാണ് .   സംസ്ഥാന സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖയിൽ കമ്പനിയുടേതായി പറയുന്ന മേൽവിലാസം വെർച്വൽ ഓഫിസ് സംവിധാനം ലഭ്യമാക്കുന്ന സ്വകാര്യ കമ്പനിയുടേതാണെന്ന ആരോപണവുമുണ്ട്.പത്തനംതിട്ട നിരണം സ്വദേശി ചെറിയാൻ ഏബ്രഹാം, ആലപ്പുഴ കറ്റാനം സ്വദേശി ജോൺ ജോർജ് തുടങ്ങിയവരാണു സാമ്പത്തിക ഇടപാടു സംബന്ധിച്ച പരാതിയുമായി രംഗത്തുവന്നത്.   വാങ്ങിയ പണം പലിശ സഹിതം നൽകാൻ കോടതി ഉത്തരവിട്ടിട്ടും പാലിച്ചില്ലെന്നാണു പരാതി.ഇതിനിടയിൽ പ്രതിപക്ഷനേതാവ് പൂന്തുറയിൽ നടത്തിയ സത്യഗ്രഹ സമരത്തിനു പിന്നാലെ ‘കടലിനും കടലിന്റെ മക്കൾക്കും വേണ്ടി’ എന്ന മുദ്രാവാക്യവുമായി ടി.എൻ.പ്രതാപന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ തീരത്തെ മണ്ഡലങ്ങളിലൂടെ യുഡിഎഫ്  ജാഥകൾ മാർച്ച് ഒന്നിന് ആരംഭിക്കുന്നു.   ആഴക്കടലിൽ ഇറങ്ങി മത്സ്യത്തൊഴിലാളികളെ ചേർത്തു പിടിക്കാൻ രാഹുൽ ഗാന്ധി കാട്ടിയ സാഹസികത അവർക്കിടയിൽ സൃഷ്ടിച്ച ചലനങ്ങളും ചെറുതല്ല.അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തീരജനതയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ ആ മേഖലയിലെ പാർട്ടി ഘടകങ്ങളോടും നേതാക്കളോടും സിപിഎം ആവശ്യപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും.   നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണം ആരംഭിക്കുന്നതിനു മുൻപുതന്നെ തീരം രാഷ്ട്രീയമായി പൊള്ളിത്തുടങ്ങുന്നു എന്നാണ് കണക്കാക്കൽ. വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ തീരദേശത്തു രാഷ്ട്രീയത്തിരമാലകൾ ഉയർന്നു തുടങ്ങിയിരിക്കുകയാണ് . തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കരാറിൽനിന്നു സർക്കാർ പിന്മാറിയെങ്കിലും യുഡിഎഫ്  ഈ വിഷയം വിടാൻ ഭാവമില്ല എന്നത് വ്യക്തമാണ് . പരുക്കു മാറ്റാൻ എന്തൊക്കെ ചെയ്യാമെന്ന ചർച്ച ഇടതുമുന്നണിയിൽ സജീവമായി കൂടിയാലോചിക്കുന്നുണ്ട് . മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഇടതു നേതാക്കളും എംഎൽഎമാരും കടുത്ത അതൃപ്തിയിലാണ്.
ഇടതുമുന്നണിയുടെയും സർക്കാരിന്റെയും രാഷ്ട്രീയനയത്തിലും പ്രകടനപത്രികയിലും നിന്നു വ്യക്തമായ വ്യതിചലനമുള്ള കരാറിലാണു സർക്കാർ ഏർപ്പെട്ടത്. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രശ്നം കൈകാര്യം ചെയ്ത  രീതിയിലും സിപിഎം – സിപിഐ നേതാക്കൾക്കു നീരസമുണ്ട്.   5000 കോടിയുടെ ധാരണാപത്രം റദ്ദാക്കുന്നതിലേക്ക്  വിവാദം എത്തിയതിനു പിന്നിൽ  ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിക്കു  മാത്രമാണു പങ്ക് എന്ന  മന്ത്രിയുടെ ന്യായം സിപിഐ കേന്ദ്രങ്ങൾ പൂർണമായി തള്ളുന്നു. പ്രതിപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ച മന്ത്രിയുടെ ആദ്യ പ്രതികരണങ്ങളാണ് കൂടുതൽ പടക്കോപ്പുകളുമായി വരാൻ അവരെ പ്രേരിപ്പിച്ചതെന്ന ചിന്ത സിപിഎം നേതാക്കളും പ്രകടിപ്പിക്കുന്നു .          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (6 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (6 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (6 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (6 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (7 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (7 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (7 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (8 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (8 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (8 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (8 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (8 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (9 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (9 hours ago)

Malayali Vartha Recommends