Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓര്‍മ്മയില്ല; അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോള്‍ പിണറായി മറവിരോഗക്കാരനാവുകയാണെന്ന് കെ. സുരേന്ദ്രന്‍

26 FEBRUARY 2021 07:27 PM IST
മലയാളി വാര്‍ത്ത

More Stories...

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം

അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്‌ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറവിരോഗക്കാരനാവുകയാണെന്ന് ബി.ജെ.പി സംസ്ഥാനഅധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എണ്‍പത് തികഞ്ഞ അച്യുതാനന്ദന് പോലും ഈ മറവിരോഗമില്ലെന്ന് അദ്ദേഹം മനസിലാക്കണം. മറവിരോഗം ബാധിച്ച ഈ വന്ദ്യവയോധികനെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടതുണ്ടോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓര്‍മ്മയില്ല. കള്ളക്കടത്തുകാര്‍ ഓഫിസില്‍ കയറിയിറങ്ങിയതും സ്വപ്‌ന വന്നതും അദ്ദേഹം മറന്നു. പട്ടാമ്ബിയില്‍ വിജയയാത്രക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ കള്ളക്കടത്തിന് കൂട്ടുനിന്നതും അറിഞ്ഞില്ല. ഏറ്റവും ഒടുവില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വന്ന തട്ടിക്കൂട്ട് കമ്ബനിക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങിയതും അദ്ദേഹത്തെ കണ്ടതും മറന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് തട്ടിപ്പ് കമ്ബനിക്ക് അനുമതി നല്കിയതിന് പിന്നില്‍ വലിയ അഴിമതിയാണ്. ഇത് പിടിക്കപ്പെടുമ്‌ബോഴാണ് മുഖ്യമന്ത്രിക്ക് ഒന്നും ഓര്‍മ്മയില്ലാതായത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തിയ്യതി കുറിക്കാന്‍ പോയതുപോലും ശിവശങ്കരനേയും കൂട്ടിയാണ്. അത്ര അടുപ്പമായിരുന്നു. ഇപ്പോള്‍ ശിവശങ്കരനെത്തന്നെ ഓര്‍മ്മയില്ല. അഞ്ചുകൊല്ലം നടത്തിയ അഴിമതികളൊന്നും ഓര്‍മ്മയേയില്ല. അഞ്ചുകൊല്ലം ഉമ്മന്‍ചാണ്ടി അഴിമതി നടത്തി മുടിച്ചപ്പോഴാണ് പിണറായി കയറിയത്. കൂടുതല്‍ വലിയ അഴിമതിക്കാനാരായിരിക്കുമെന്ന മത്സരത്തിലാണവര്‍.
പിണറായി സര്‍ക്കാരിന്റെ അഴിമതിയില്‍ മടുത്താണ് ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥര്‍ അവര്‍ക്കെതിരായത്. ബ്രിട്ടീഷുകാരും രാജാക്കന്മാരും പണിത നൂറും ഇരുനൂറും കൊല്ലം പഴക്കമുള്ള പാലങ്ങള്‍ ഒരുകുഴപ്പവുമില്ലാതെ നിന്നപ്പോഴാണ് ഉമ്മന്‍ചാണ്ടി പണിത ഒന്നരക്കൊല്ലം പഴക്കമുള്ള പാലം പൊളിഞ്ഞത്. ആപാലം പുതുക്കി പണിയാനുള്ള കാലാവധി 18 മാസമായിരുന്നു. അഞ്ചരമാസം കൊണ്ട് പണി തീര്‍ത്ത് മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരുടേയെല്ലാം അഴിമതി മടുത്താണ് അദ്ദേഹം നരേന്ദ്രമോദിയുടെ പാര്‍ട്ടിയില്‍ എത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴിലിനുവേണ്ടി സമരം ചെയ്യുമ്‌ബോള്‍ പി.എസ്.സി റാങ്ക് പട്ടികയെല്ലാം റദ്ദാക്കി നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് പിന്‍വാതിലിലൂടെ ജോലി നല്കുന്ന പ്രസ്ഥാനമായി സി.പി.എം. സാംസ്‌കാരികനായകനായി മേനി നടിച്ചു നടക്കുന്ന സുനില്‍ പി. ഇളയിടം ജോലിനേടിയതും തട്ടിപ്പ് നടത്തിയാണ്. സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ വഴിവിട്ട് ജോലി നല്കാനുള്ള സ്ഥാപനമായി കാലടി സംസ്‌കൃത സര്‍വ്വകലാശാല മാറി.
കാലഹരണപ്പെട്ട പ്രസ്ഥാനമാണ് സി.പി.എം. ലോകത്ത് നിന്നും തുടച്ച് നീക്കപ്പെട്ട കമ്മ്യൂണിസ്റ്റാശയങ്ങള്‍ എന്താണെന്ന് അറിയാത്തവരാണിന്ന് സി.പി.എമ്മുകാര്‍. ആശയമല്ല, ആമാശയമാണവര്‍ക്കുള്ളത്. സി.പി.എം പിരിച്ചുവിട്ട് നേതാക്കള്‍ കാശിക്കുപോകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അവിടെ പോയാല്‍ കുറഞ്ഞപക്ഷം മോദി ഗംഗാനദിയില്‍ മാത്രം ചെയ്ത കാര്യങ്ങളെന്താണെന്ന് മനസിലാക്കാനും അതില്‍ പ്രദേശവാസികള്‍ക്കുള്ള മതിപ്പു തിരിച്ചറിയാനും സാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (9 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (23 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (32 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (39 minutes ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (47 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

Malayali Vartha Recommends