ഒരു വര്‍ഷത്തേക്ക് കൂടി ക്വാറികള്‍ക്ക് ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ നീട്ടി... ലോക്ഡൗണ്‍കാലത്ത് പ്രവൃത്തി നടന്നില്ലെന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് അനുമതികള്‍ നീട്ടിക്കൊടുത്തത്, ജനവാസമേഖലയില്‍ നിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും

ഒരു വര്‍ഷത്തേക്ക് കൂടി ക്വാറികള്‍ക്ക് ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ നീട്ടി... ലോക്ഡൗണ്‍കാലത്ത് പ്രവൃത്തി നടന്നില്ലെന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് അനുമതികള്‍ നീട്ടിക്കൊടുത്തത്, ജനവാസമേഖലയില്‍ നിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും.
സംസ്ഥാന സര്‍ക്കാര്‍ ക്വാറികള്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി ലൈസന്‍സ് നീട്ടിയതോടെ ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും നിബന്ധനകള്‍ സൂത്രത്തില്‍ മറികടന്നു. ലോക്ഡൗണ്‍കാലത്ത് പ്രവൃത്തി നടന്നില്ലെന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് അനുമതികള്‍ നീട്ടിക്കൊടുത്തത്.
പഴയ അനുമതികള്‍ നീട്ടിനല്‍കിയതിലൂടെ ജനവാസമേഖലയില്‍നിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും. പരിസ്ഥിതി അനുമതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തിന്റെ നടപടി.
ജനവാസകേന്ദ്രങ്ങളില്‍നിന്നുള്ള ക്വാറികളുടെ ദൂരം 200 മീറ്ററാകണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ഉടമകളും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ട്രിബ്യൂണല്‍ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി, ദൂരപരിധി 50 മീറ്ററാക്കി സര്‍ക്കാര്‍ നിശ്ചയിച്ചത് അംഗീകരിക്കുകയും ലൈസന്‍സ് പുതുക്കുന്ന സമയത്ത് 200 മീറ്റര്‍ അകലം എന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ മറികടക്കാനാണ് കോവിഡ് കാരണം പറഞ്ഞ് ലൈസന്‍സ് പുതുക്കുന്നതിനു പകരം സമയം നീട്ടിക്കൊടുത്തത്.
2020 ജൂലായിലാണ് ജനവാസമേഖലയില്‍നിന്ന് 200 മീറ്റര്‍ അകലെയാകണം ക്വാറികളെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കി. നിലവിലെ 50 മീറ്റര്‍ പരിധി അന്തിമവിധി വരുംവരെ തുടരാനും നിര്‍ദേശിച്ചു.
അതേസമയം അനുമതികള്‍ പുതുക്കുകയോ പുതിയ ക്വാറി തുടങ്ങുകയോ ചെയ്യുമ്പോള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ച 200 മീറ്റര്‍ പരിധി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ക്വാറികള്‍ക്ക് അനുകൂലമായിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ 200 മീറ്റര്‍ പരിധി എന്ന നിര്‍ദേശത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.
ജനവാസമേഖലകളില്‍ നിന്ന് 200 മീറ്റര്‍ അകലെയാകണം ക്വാറികളെന്ന ഹരിത ട്രിബ്യൂണല്‍ നിബന്ധന പെര്‍മിറ്റ് പുതുക്കുമ്പോള്‍ പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു പരിസ്ഥിതി സംഘടനകള്‍. 200 മീറ്റര്‍ പരിധി പാലിക്കാനാകാത്ത 1500 ക്വാറികളെങ്കിലും അടച്ച് പോകുമെന്നും പ്രതീക്ഷിച്ചിരുന്നു.
"
https://www.facebook.com/Malayalivartha