ഏത് വേണമോ റെഡി... സുരേഷ് ഗോപിയെ തലസ്ഥാനത്ത് നിര്‍ത്തി ജയിപ്പിക്കാന്‍ ബിജെപി അണികള്‍ ശ്രമിക്കുമ്പോള്‍ ഒഴിഞ്ഞുമാറി താരം; ഇക്കുറി സുരേഷ് ഗോപി മത്സരിച്ചേക്കില്ലെന്ന് സൂചന; ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് മാര്‍ച്ച് അഞ്ചുമുതല്‍ സുരേഷ് ഗോപി കടക്കാന്‍ സാധ്യത; നിരാശരായി അണികള്‍

തൃശൂര്‍ ഇങ്ങെടുക്ക്വാ പോലെ സുരേഷ് ഗോപിയെ കൊണ്ട് തലസ്ഥാനം എടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിനിമ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി.
തിരുവനന്തപുരത്തെ പ്രധാന മണ്ഡലങ്ങളില്‍ ഒന്നില്‍ സുരേഷ് ഗോപി എംപിയെ മത്സരിപ്പിക്കാന്‍ ബിജെപിക്ക് താത്പര്യമുണ്ട്. എന്നാല്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് മാര്‍ച്ച് അഞ്ചുമുതല്‍ സുരേഷ് ഗോപി കടക്കുമെന്നാണ് വിവരം.
തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി സിനിമാ ഷൂട്ടിങ്ങിനായി പുറപ്പെടുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മികച്ച പ്രകടനം കാഴ്ച വെച്ച സുരേഷ് ഗോപിയെ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നു മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ താത്പര്യം. എന്നാല്‍ ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങിനായി സുരേഷ് ഗോപി പോകുമെന്നും ഈ മാസം അഞ്ച് മുതല്‍ അദ്ദേഹം ഷൂട്ടിങ് തിരക്കുകളിലായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കാനായിരുന്നു ബിജെപി കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നത്. ഈ മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്ന് സുരേഷ് ഗോപിയ്ക്ക് തെരഞ്ഞെടുക്കാമെന്നും പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനിടയിലും താന്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം സുരേഷ് ഗോപി എംപി വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും ഇക്കാര്യം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്നാണ് ആവശ്യം. മണ്ഡലം ഏതെന്ന് അദ്ദേഹത്തിനു തിരഞ്ഞെടുക്കാം. ആര്‍എസ്എസും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലെത്തിയാല്‍ ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ മണ്ഡലം പിടിക്കാമെന്നാണ് ആര്‍എസ്എസ് നിഗമനം. ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ ആര്‍എസ്എസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മത്സരത്തിനില്ലെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചത്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപി മത്സരത്തിനിറങ്ങേണ്ടി വരുമെന്നാണ് സംസ്ഥാന നേതാക്കളുടെ പക്ഷം.
അതേസമയം, കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം നിര്‍ദേശിച്ച് ആറു ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട്, പാലക്കാട് ജില്ലാ കമ്മിറ്റികളാണ് കെ.സുരേന്ദ്രന്‍ എത്തണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയത്. സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതാ പട്ടികയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ സര്‍വേയുടെ അടിസ്ഥാനത്തിലാകും അന്തിമ സ്ഥാനാര്‍ഥി പട്ടികയെത്തുക.
സുരേഷ് ഗോപിയുടെ പല ഡയലോഗുകളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്നും ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി പറഞ്ഞതോടെ എതിരാളികളുടെ വായടഞ്ഞു. ചിലര്‍ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങള്‍കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഞാന്‍ ലോകം മുഴുവന്‍ ആരാധകനുള്ള, വിശ്വസിക്കാന്‍ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്രമോദിയുടെ പടയാളി തന്നെയാണ്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
"
https://www.facebook.com/Malayalivartha