തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍... കഴിഞ്ഞ 2 മാസത്തിലേറെയായി ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായ പിവി അന്‍വറിന് സീറ്റുറപ്പിച്ച് സിപിഎം; എതിര്‍ ശബ്ദം ഉയര്‍ത്താതെ ഏകപക്ഷീയമായി അന്‍വര്‍ സീറ്റ് ഉറപ്പിക്കുമ്പോഴും അന്‍വര്‍ എന്ന് വരുമെന്ന് മാത്രം ആര്‍ക്കും അറിയില്ല; അന്‍വറിന്റെ വരവും കാത്ത് ഇഡിയും

സിപിഎം സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എയായ പി.വി. അന്‍വറിനെ തപ്പി കോണ്‍ഗ്രസുകാര്‍ പോകാത്ത രാജ്യങ്ങളില്ല. വിവാദങ്ങളുണ്ടാക്കി അന്‍വറിനെ പുറത്ത് ചാടിക്കാനായിരുന്നു ശ്രമം. എന്നാല്‍ അന്‍വര്‍ ഇത്തവണയും സീറ്റ് ഉറപ്പിക്കുകയായിരുന്നു. അസാന്നിധ്യത്തിലും നിലമ്പൂരില്‍ പി.വി. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് സിപിഎം. ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്‍വറിന്റെ പേരു മാത്രമാണ് ചര്‍ച്ചയ്‌ക്കെത്തിയത്.
കഴിഞ്ഞ 2 മാസത്തിലേറെയായി നാട്ടില്‍ ഇല്ലാത്ത അന്‍വര്‍ ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണ്. നിര്‍ണായക സമയത്തെ അസാന്നിധ്യം മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയെങ്കിലും പകരംവയ്ക്കാന്‍ അവിടെ മറ്റൊരാളില്ലെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.
സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി.അന്‍വര്‍ 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു കഴിഞ്ഞ തവണ നിലമ്പൂരില്‍ ജയിച്ചത്.
എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് 754 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മണ്ഡലം നിലനിര്‍ത്താന്‍ അന്‍വര്‍ തന്നെ മത്സരിക്കണമെന്നാണു സിപിഎമ്മിന്റെ വിലയിരുത്തല്‍.
പാര്‍ട്ടി പച്ചക്കൊടി കാട്ടിയെങ്കിലും ആഫ്രിക്കയില്‍നിന്നുള്ള അന്‍വറിന്റെ മടങ്ങിവരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കൃത്യമായ മറുപടി നല്‍കാന്‍ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല.
എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നയിച്ച വികസന മുന്നേറ്റ യാത്ര നിലമ്പൂരില്‍ എത്തിയപ്പോള്‍ അന്‍വറിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മടങ്ങിവരാതായതോടെ പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലായി.
ഈ മാസം 6ന് മുന്‍പ് നാട്ടിലേക്കു തിരിക്കുമെന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ടെന്നാണ് പഴ്‌സനല്‍ സ്റ്റാഫ് ഇപ്പോള്‍ പറയുന്നത്. നാട്ടിലെത്തിയാലും ക്വാറന്റീന്‍ കഴിഞ്ഞേ പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയൂ. നാമനിര്‍ദേശ പത്രിക ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം.
തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പി വി അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം നിലമ്പൂരില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. സ്ഥാനാര്‍ത്ഥിയായി മറ്റു ചില പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അന്‍വറിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. രണ്ട് മാസങ്ങളായി പിവി അന്‍വര്‍ എംഎല്‍എ നിലമ്പൂരില്ല.
നിലമ്പൂരിലെന്നല്ല ഇന്ത്യയില്‍ തന്നെ അദ്ദേഹം ഇല്ല. നിയമസഭാ സമ്മേളനത്തിലും എ വിജയരാഘവന്റെ യാത്രയുടെ നിലമ്പൂരിലെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തില്ല. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഒടുവില്‍ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമം വഴി അന്‍വര്‍ രംഗത്തെത്തി.
താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കന്‍ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമായിരുന്നു സന്ദേശം. എന്നാല്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അന്‍വറിന്റെ മടങ്ങിവരവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ഇതിനിടയില്‍ പകരം സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ നേതാവായ വിഎം ഷൗക്കത്തിന്റേതടക്കം ചില പേരുകളും മണ്ഡലത്തില്‍ പ്രചരിച്ചു. എന്നാല്‍ വിജയ സാധ്യത പിവി അന്‍വറിന് തന്നെയാണെന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ നേതൃത്വം.
ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഈ ആഴ്ച്ച അവസാനത്തോടെ പിവി അന്‍വര്‍ നാട്ടിലെത്തുമെന്നാണ് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. അന്‍വറിന്റെ വെളിപ്പെടുത്തലോടെ രംഗത്തെത്തിയ ഇഡിയുടെ നിലപാടും നിര്‍ണായകമാകും.
https://www.facebook.com/Malayalivartha