Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും

മാരണങ്ങള്‍ വരുന്ന വഴി... ഐഫോണ്‍ വിവാദത്തില്‍ കസ്റ്റംസിന് പിന്നാലെ വിനോദിനിയെ ഇ.ഡി. ചോദ്യം ചെയ്യും; ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും ഇ.ഡി. നിലപാട് കടുപ്പിക്കുന്നു

08 MARCH 2021 10:42 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് അടുത്തതോടെ കസ്റ്റംസിന് പിന്നാലെ ഇഡിയും അന്വേഷണം ശക്തമാക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാതെ ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കൂടി വന്നതോടെ മറ്റൊരു രാഷ്ട്രീയ മുഖമാണ് വന്നിരിക്കുന്നത്. ഈ ഫോണ്‍ ആര് കൈപറ്റി എന്ന വിവാദം കൊഴുക്കുകയാണ്.

അതേസമയം കസ്റ്റംസിന് പിന്നാലെ വിനോദിനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ലൈഫ്മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഐഫോണുകളില്‍ ഒന്നു വിനോദിനിക്കു കിട്ടിയെന്ന ആരോപണമാണു ഇ.ഡി. പരിശോധിക്കുന്നത്.

 

 

ലൈഫ്മിഷന്‍, ഡോളര്‍ കടത്തു വിവാദവുമായി ബന്ധപ്പെട്ടു യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയാക്കി കഴിഞ്ഞ ദിവസം ഇ.ഡി.

പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണു വിനോദിനിയെ വിളിപ്പിക്കുന്നത്. ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും കള്ളപ്പണം വെളുപ്പിക്കലിലും കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു ഇ.ഡി. സംശയിക്കുന്നത്.

 


ലൈഫ്മിഷന്‍ ഇടപാടില്‍ കരാര്‍ ലഭിച്ചതിന്റെ പേരില്‍ ആറുകോടി രൂപ സ്വര്‍ണക്കടത്തു പ്രതി സ്വപ്‌ന സുരേഷിനു നല്‍കിയെന്നാണു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയത്.

പിന്നീടു ആറുമൊബൈല്‍ ഫോണുകള്‍ കൂടി സ്വപ്‌ന ആവശ്യപ്പെട്ടതായും താന്‍ വാങ്ങിനല്‍കിയതായും സന്തോഷ് സമ്മതിച്ചിട്ടുണ്ട്. വിനോദിനിക്കു താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നു സന്തോഷ് ഈപ്പനും തനിക്കു സന്തോഷ് ഈപ്പനെ അറിയില്ലെന്നു വിനോദിനിയും പ്രതികരിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ ഫോണ്‍ തന്റെ പക്കലെത്തിയെന്നു വിനോദിനി വ്യക്തമാക്കേണ്ടി വരും.

 



സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണു ഫോണില്‍ ഉപയോഗിച്ചതെന്നു കസ്റ്റംസ് പറയുന്നു. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണ്‍, സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയതായിരുന്നു.

ബുധനാഴ്ച വിശദീകരണം നല്‍കാന്‍ കസ്റ്റംസ് വിനോദിനിക്കു കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായശേഷം ഇ.ഡി. വിനോദിനിയെ വിളിപ്പിക്കും. അതിനുമുമ്പായി സ്വപ്‌നയെ ജയിലിലെത്തി വീണ്ടും ചോദ്യംചെയ്യും. വൈകാതെ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തും.

 



ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിനു സ്വപ്‌നയ്ക്കു കൈക്കൂലി എന്ന നിലയിലാണു സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണു കേന്ദ്ര ഏജന്‍സികളുടെ നിഗമനം. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിനു പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐ.എം.ഇ.ഐ. നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണു സൂചന.

മകന്‍ ബിനീഷ് അറസ്റ്റിലായതിനു പിന്നാലെ ഭാര്യ വിനോദിനിക്കെതിരെ കസ്റ്റംസിന്റെ ഐ ഫോണ്‍ ആരോപണം കൂടി ഉയര്‍ന്നതോടെ വിവാദങ്ങള്‍ വീണ്ടും കോടിയേരിയെ വേട്ടയാടുകയാണ്. സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് കോടിയേരി പറയുന്നത്.

 

 

ഈ പറയുന്ന ഫോണ്‍ കിട്ടിയിട്ടുമില്ല. ഇതാണ് വസ്തുത. അവര്‍ ഉപയോഗിക്കുന്ന ഫോണ്‍ അവര്‍ തന്നെ പൈസ കൊടുത്തു വാങ്ങിയതാണ്. സന്തോഷ് ഈപ്പനുമായി ഞങ്ങള്‍ക്ക് ഒരു തരത്തിലും പരിചയപ്പെടേണ്ടി വന്നിട്ടില്ല. കോണ്‍സുലേറ്റ് ജനറലുമായും ഞങ്ങള്‍ക്ക് ബന്ധമില്ല.

പിന്നെ എങ്ങനെയാണ് അദ്ദേഹത്തിനു കൊടുത്ത ഫോണ്‍ കിട്ടുക. ആ ഫോണ്‍ ഇപ്പോള്‍ വേറെ ആരോ ആണ് ഉപയോഗിക്കുന്നുവെന്നും പറയുന്നു. എങ്കില്‍ പിന്നെ എങ്ങനെയാണ് ഫോണ്‍ കിട്ടിയത് എന്ന് അയാളെ വിളിച്ചു ചോദിച്ചാല്‍ മതിയില്ലേ? ഇതൊരു കെട്ടുകഥയാണ്. ഐ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ അത് ഈ പറഞ്ഞ ഫോണ്‍ അല്ല.

 



സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഗതിയില്‍ ഭരണ രംഗത്ത് ഇടപെടുമ്പോഴാണല്ലോ ഇത്തരക്കാരുമായി ബന്ധം.എനിക്കോ വിനോദിനിക്കോ അങ്ങനെ ഉണ്ടായിട്ടില്ല. സന്തോഷ് ഈപ്പന്‍, സ്വപ്നാ സുരേഷ്, കോണ്‍സുലേറ്റ് ജനറല്‍. ഈ മൂന്നുപേരെയും ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി  (6 hours ago)

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്  (6 hours ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (7 hours ago)

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (7 hours ago)

യു കെയിൽ ശക്തമായ മഴയും കാറ്റും ആഞ്ഞുവീശുന്നു എല്ലാം തകർത്ത് ബ്രാം കൊടുംകാറ്റ് ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫിസ്  (7 hours ago)

സഹപ്രവർത്തകയെബലാത്സംഗം ചെയ്തമലയാളി നഴ്സിന്7 വർഷം തടവ്സ്ത്രകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് !!  (7 hours ago)

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് കെ.കെ.രമ  (8 hours ago)

പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി  (8 hours ago)

അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി  (10 hours ago)

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്  (10 hours ago)

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം  (11 hours ago)

അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല; ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണമെന്ന് ജോയ് മാത്യു  (11 hours ago)

Malayali Vartha Recommends