Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വി മുരളീധരൻ അല്ലെങ്കിൽ പിന്നെ ആര് ?ബി ജെ പി ആശയക്കുഴപ്പത്തിൽ.... സാധ്യത പട്ടികയിൽ ശോഭ സുരേന്ദ്രന് മുൻ‌തൂക്കം

08 MARCH 2021 03:37 PM IST
മലയാളി വാര്‍ത്ത

കഴക്കൂട്ടം നിയോജക മണ്ഡലം ബി ജെ പിക്ക് വലിയ മുൻതൂക്കമുള്ള എ ക്ലാസ്സ് മണ്ഡലമായാണ് കണക്കാക്കപ്പെടുന്നത് .ഇവിടെ ബി ജെ പി ക്ക് 45000 ത്തോളം വോട്ടുകൾ ഉണ്ടെന്നാണ് കണക്കാക്കപെടുന്നത് .കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബി ജെ പി രണ്ടാം സ്ഥാനത്താണ് എന്നുള്ളത് മികച്ച പോരാട്ടം കാഴ്ചവയ്ക്കാമെന്നുള്ള അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു .

നിയമസഭാ തിരഞ്ഞെടുപ്പിൽ വി മുരളീധരൻ 42732 വോട്ടുകൾ കരസ്ഥമാക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു .ഇക്കുറി മണ്ഡലത്തിൽ വി മുരളീധരൻ ഇറങ്ങാനുള്ള സാധ്യത കുറവായതിനാൽ തന്നെ ഇക്കുറി ശ്രദ്ധേയമായ പോരാട്ടം കാഴ്ചവയ്ക്കാൻ ആരെ ഇറക്കാൻ കഴിയും എന്ന കാര്യത്തിൽ ആശങ്കയാണ് ബി ജെ പിക്ക്

നേതൃത്വവുമായി ഇടഞ്ഞു നിന്ന ശോഭ സുരേന്ദ്രനെ വീണ്ടും സജീവമായി പ്രചാരണത്തിൽ ഇറക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് .അതിനായി അവർ മത്സരിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു .ശോഭ സുരേന്ദ്രൻ പാലക്കാട് ഷാഫി പറമ്പിലിനോട് മത്സരിച്ച് കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു .അതിനാൽ തന്നെ ശോഭ സുരേന്ദ്രന് എ ക്ലാസ്സ് മണ്ഡലം തന്നെ നൽകാനുള്ള സാധ്യതകളാണ് ഏറെ .

കഴക്കൂട്ടത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കില്ലെന്നും ഉപതിര‍ഞ്ഞെടുപ്പിൽ മത്സരിച്ച കോന്നിയിൽ തന്നെയാകും വീണ്ടും നിൽക്കുന്നതെന്നും സൂചന.അതിനാലാണ് ശോഭയുടെ പേര് ഉയർന്നു കേൾക്കുന്നത് .ശോഭ സുരേന്ദ്രന്റെ പ്രാസംഗിക ശൈലിയും പൊതുസ്വീകാര്യതയും പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത് .അതിനാൽ അവരെ ഒഴുവാക്കിക്കൊണ്ടുള്ള സ്ഥാനാർഥി പട്ടിക അപൂർണ്ണമാകും എന്നും പലരും കണക്കാക്കുന്നു .

എന്നാൽ ഏഴ് തവണയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്ക് മത്സരിക്കാൻ ആഗ്രഹമില്ല എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. നേരത്തെ കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കുമെന്നു കരുതപ്പെട്ട മണ്ഡലമാണു കഴക്കൂട്ടം. എന്നാൽ വി.മുരളീധരൻ മത്സരരംഗത്തില്ലെന്നാണു പാർട്ടിവൃത്തങ്ങൾ പങ്കുവയ്ക്കുന്ന വിവരം.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ സാധ്യതകൾ പരിശോധിക്കപ്പെടുന്നുണ്ട്. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി മലപ്പുറത്ത് മത്സരിക്കും. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മത്സരിക്കാനില്ലെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.എന്നാൽ പാർട്ടിയുടെ നിർദ്ദേശങ്ങൾ തള്ളിക്കളയാൻ ഇവർക്ക് കഴിയില്ല എന്നതിനാൽ തന്നെ അവസാന നിമിഷം പല നീക്കങ്ങളും ഉണ്ടാകുമെന്ന് വ്യക്തമായി

ഇന്നലെ രാത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ എത്ര സീറ്റുകളിൽ ജയസാധ്യതയുണ്ടെന്ന് അദ്ദേഹം ഉത്തരം തേടി. ദേശീയ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി എന്നിവരും പങ്കെടുത്തു. രാത്രി പത്തോടെ അമിത് ഷാ ഡൽഹിക്കു മടങ്ങി.

കോർ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഇന്നു വീണ്ടും ചേരും. സീറ്റ് നിർണയത്തിൽ ഇന്നും ചർച്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി 5 റാലികളിലും അമിത്ഷാ 7 റാലികളിലും പങ്കെടുക്കുമെന്നാണു സൂചന. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ഒട്ടേറെ കേന്ദ്ര നേതാക്കൾ ദിവസവും പ്രചാരണത്തിനെത്തും.കേരളത്തിൽ 20 ശതമാനത്തോളം വോട്ട് ലക്ഷ്യമിട്ടാണ് ഇക്കുറി ബി ജെ പി പോരാട്ടത്തിന് ഇറങ്ങുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (4 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (16 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (32 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends