മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി രാജിസന്നദ്ധത അറിയിച്ചു; രാജിവെക്കേണ്ടെന്ന് യു.ഡി.എഫ്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ വന്നയുടനെ മുഖ്യമന്ത്രി യു.ഡി.എഫ് നേതാക്കളെ കണ്ട് രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല എന്നാണ് യു.ഡി.എഫ് തീരുമാനം. മുഖ്യമന്ത്രിക്കു പിന്നില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
മുഖ്യമന്ത്രിയെ താന്‍ സരിത എസ് നായര്‍ക്കൊപ്പം കണ്ടു എന്ന് സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു. 2012 ജൂലൈ 9ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ചയെന്നും, മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തി. കൂടാതെ മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സരിതക്ക് പണം നല്‍കിയതെന്നും ധൈര്യമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ശ്രീധരന്‍ നായര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha