വിമര്‍ശനത്തില്‍ മൃദു പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍... പ്രധാനമന്ത്രിയോട് മറുപടി പറയാന്‍ തക്ക വളര്‍ച്ചയൊന്നും നേടിയിട്ടില്ലെന്ന് കടകംപള്ളി...

ശബരിമല വിഷയത്തില്‍ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തില്‍ മൃദു പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്നേപ്പോലെ എളിയവനായ ഒരാളെ കാര്യമറിയാതെ പ്രധാനമന്ത്രി വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബമരിമല വിശ്വാസികളെ ആക്രമിച്ചെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനാണ് കടകംപള്ളി മറുപടി നൽകിയത്.
'ഇന്ത്യയുടെ പ്രധാനമന്ത്രിയെ പോലുള്ള ഒരാളോട് മറുപടി പറയാന്‍ തക്ക വളര്‍ച്ചയൊന്നും ഞാന്‍ നേടിയിട്ടില്ല. എന്നാലും എന്നെ പോലെ വളരെ എളിയവനായിട്ടുള്ള ഒരാളെക്കുറിച്ച് കാര്യമറിയാതെ അങ്ങനെ പറയരുതായിരുന്നു എന്നാണ് വളരെ വിനയത്തോടെ പ്രധാനമന്ത്രിയോടും അദ്ദേഹത്തെ ശ്രവിച്ചവരോടും പറയാനുള്ളത്.
വസ്തുതകളെ മനസ്സിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചില്ല. അല്ലെങ്കില്‍ കേരളത്തിലെ ബിജെപി നേതൃത്വം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു', മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha