Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

നിരാശയും പ്രതിഷേധവും ഒടുവിൽ ജലീലിന്റെ രാജി... പിണറായിയുടേത് ഇരട്ടനീതിയോ അതോ സ്വാർഥലാഭമോ?

13 APRIL 2021 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 14-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടികയറി

എ​സ്.​ഐ.​ആ​ർ വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം

ആന മദപ്പാടിൽ... മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു... ജാ​ഗ്രതാ നിർദ്ദശവുമായി വനംവകുപ്പ്

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി

കുറച്ച് അധികം ദിവസങ്ങളായി ഉയർന്നു കേൾക്കുന്ന വിവാദമാണ് കെ. ടി. ജലീലിന്റേത്. തന്റെ ബന്ധുവായ കെ. ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. ഒരു മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം വിധിക്കുന്നത്.

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തൽസ്ഥാനത്തു നിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ടായിരുന്നു. ഇന്ന് ഈ വിഷയത്തിൽ മന്ത്രി കെ. ടി. ജലീൽ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നൽകിയതായാണ് ലഭിക്കുന്ന ഏറ്റവും പുതിയ വാർത്ത. ഈ വിഷയത്തിൽ വളരെയധികം സംഘർഷങ്ങൾക്കൊടുവിലാണ് ഇപ്പോൾ ജലീലിന് നിർബന്ധിതനായി രാജി വയ്ക്കേണ്ടി വന്നത്.

വിവാദം കത്തിക്കറിയ നാൾ മുതൽ രാജി എന്ന ആവശ്യമായിരുന്നു ആദ്യം മുതലേ ഉയർന്ന് കേട്ടിരുന്നത്. അതിനെ പരമാവധി ചെറുക്കുക എന്നത് കാലാവധി കഴിയാറായ ഒരു മന്ത്രിസഭ എന്ന നിലയിൽ പിണറായി വിജയൻ സർക്കാരിനുമുണ്ട്. എന്നാൽ ജലീലിന്റെ വിഷയത്തിൽ സർക്കാരിനെ ഇത്രയും പ്രതിരോധത്തിലാക്കിയത് ഇതിനു മുൻപുള്ള പാർട്ടിയുടേയും സർക്കാരിന്റെയും കർക്കശ നടപടികൾ ചൂണ്ടിക്കാട്ടിയാണ്.

പ്രധാനമായും ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഇ. പി. ജയരാജന്റ നിർബന്ധിത രാജിയേയാണ് ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെയുണ്ടായ നിരാശയും പ്രതിഷേധവുമാണു ജയരാജനെ രാജിയിലേക്കു നയിച്ചതെന്നാണു വിവരം. വിവാദം വന്നപ്പോൾ ജയരാജൻ സ്വമേധയാ രാജി സന്നദ്ധത അറിയിക്കുകയും പാർട്ടി അംഗീകരിക്കുകയുമായിരുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ജലീൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചത്.

ഭാര്യാസഹോദരിയായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി. കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിച്ചതാണു അന്ന് വിവാദമായത്. വിജിലൻസ് കേസ് നിലനി‍ൽക്കില്ലെന്നും വിവാദം വൈകാതെ അടങ്ങുമെന്നുമുള്ള വിശ്വാസം ജയരാജൻ അടുപ്പക്കാരോടു പങ്കുവച്ചിരുന്നു.

ഇതു പാർട്ടി മനസ്സിലാക്കുമെന്നും രാജിവയ്ക്കേണ്ടി വരില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെ 2016 ഒക്ടോബർ 14നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രാജിസന്നദ്ധത അറിയിക്കേണ്ടി വന്നു.

കേസ് നേരിട്ടതും ജയരാജൻ സ്വന്തം നിലയ്ക്ക് തന്നെയാണ്. താൻ ചുമതലയേൽക്കാത്തതിനാൽ സർക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും കാട്ടി സുധീർ നമ്പ്യാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനിൽക്കില്ലെങ്കിൽ അവസാനിപ്പിക്കാൻ കോടതി നിർദേശിച്ചു.

കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് കോടതിയിലെ നിയമോപദേഷ്ടാവ് റിപ്പോർട്ടും നൽകി. എന്നാൽ അന്വേഷണ സംഘം പിന്നെയും മുന്നോട്ടുപോയി. ഇതിനിടെ കേസ് സുപ്രീം കോടതി വരെയെത്തിക്കുന്നതിനുള്ള നീക്കങ്ങളുമുണ്ടായി. അന്തിമ റിപ്പോർട്ട് പരമാവധി വൈകിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ഇടപെടലുകളെന്ന സംശയം ജയരാജനൊപ്പം നിൽക്കുന്നവർക്കുണ്ടായിരുന്നു. ഒടുവിൽ 2017 അവസാനം കേസ് അവസാനിക്കുകയാണ് ഉണ്ടായത്.

ആരോപണത്തിന്റെ പേരിൽ രാജിവച്ച മന്ത്രി എ. കെ. ശശീന്ദ്രനു മന്ത്രിയാകാൻ വീണ്ടും അവസരം നൽകിയിട്ടും ജയരാജനെ തൽസ്ഥാനത്ത് പരിഗണിക്കാൻ തയ്യാറായില്ല. രാഷ്ട്രീയം തന്നെ അവസാനിപ്പിക്കുമെന്ന സൂചന നൽകിയതിനു ശേഷമാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്കു തിരിച്ചെത്തിക്കാൻ പാർട്ടി പോലും തയാറായത്.

നിലവിൽ രാജി കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് കൈമാറിയിട്ടുള്ളത്. എകെജി സെന്‍ററിലെത്തിയ ശേഷമാണ് ജലീൽ രാജി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് രാജി. ഏറെ വൈകാരികമായിട്ടാണ് രാജിവച്ച വിവരം മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (7 minutes ago)

വിപണിയിൽ കനത്ത ഇടിവ്....  (43 minutes ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (51 minutes ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്  (1 hour ago)

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (1 hour ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (1 hour ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (1 hour ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (1 hour ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (1 hour ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (2 hours ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (2 hours ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (2 hours ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (2 hours ago)

Malayali Vartha Recommends