Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ഇനി ദിവസങ്ങള്‍ മാത്രം... ജൂണ്‍ 30ന് ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി. സ്ഥാനത്തുനിന്ന് വിരമിക്കുന്നതോടെ പുതിയ ഡിജിപി ആരാകണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നു; ടോമിന്‍ തച്ചങ്കരിക്ക് വേണ്ടിയും സുധേഷ് കുമാറിന് വേണ്ടിയും കച്ച മുറുക്കുമ്പോള്‍ സസ്‌പെന്‍സേറെ

26 APRIL 2021 09:35 AM IST
മലയാളി വാര്‍ത്ത

ജൂണ്‍ 30ന് ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി. സ്ഥാനത്തുനിന്ന് വിരമിക്കുകയാണ്. അതുകഴിഞ്ഞാല്‍ ആരായിരിക്കും സംസ്ഥാന പോലീസ് മേധാവിയാകുക എന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ഡി.ജി.പി. സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കപ്പെടുന്ന ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ചേരിതിരിഞ്ഞുള്ള നീക്കങ്ങള്‍ നടക്കുന്നത്.

എതിര്‍ഭാഗത്തിന്റെ സാധ്യതകള്‍ പരമാവധി കുറയ്ക്കാനുള്ള നീക്കങ്ങളും അതിനെ തടയാനുള്ള മറുതന്ത്രങ്ങളുമൊക്കെയായി ചേരിതിരിഞ്ഞുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. രണ്ടുപേര്‍ക്കുമെതിരെയുള്ള വിവാദങ്ങളും കേസുകളുമാണ് പരസ്പരം ആയുധമാക്കുന്നത്.

 



ലോക്‌നാഥ് ബഹ്‌റ വിരമിച്ച് കഴിഞ്ഞാല്‍ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ മറ്റ് സ്ഥാനങ്ങളിലേക്ക് നിയോഗിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതേസമയം സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് ബെഹ്‌റയെ പരിഗണിക്കുന്നുമുണ്ട്.

സി.ബി.ഐ. മേധാവിയായി തീരുമാനിക്കപ്പെട്ടാല്‍ ജൂണ്‍ മാസത്തില്‍ തന്നെ ബെഹ്‌റ സംസ്ഥാനത്തുനിന്ന് പോയേക്കും. അങ്ങനെ വന്നാല്‍ പുതിയ പോലീസ് മേധാവിയെ ഉടന്‍ കണ്ടെത്തേണ്ടി വരും.

 



ഡി.ജി.പിമാരായി പരിഗണിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറണം. ഇതില്‍നിന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ആളുകളില്‍നിന്ന് മാത്രമേ സംസ്ഥാന സര്‍ക്കാരിന് ഡി.ജി.പിയെ തിരഞ്ഞെടുക്കാനാകു. ഇതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ട 1989 ബാച്ചുവരെയുള്ള ഐ.പി.എസ്. ഉന്നതരുടെ പട്ടിക സംസ്ഥാനം തയ്യാറാക്കി നല്‍കിയിട്ടുണ്ട്.

ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവരാണ്. പൊലീസിലെ ദാസ്യപ്പണി വിവാദത്തില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സുധേഷ് കുമാര്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് തച്ചങ്കരിക്കെതിരെ പുനരന്വേഷണം നടത്തുകയുമാണ്. ഈ സാഹചര്യത്തില്‍ പരസ്പരം സാധ്യതകള്‍ തടയാനുള്ള നീക്കങ്ങള്‍ ഇരുഭാഗത്തുനിന്നും നടക്കുന്നുണ്ട്.

 



അനധികൃത സ്വത്ത് സമ്പാദനത്തില്‍ നടക്കുന്ന വിജിലന്‍സ് പുനരന്വേഷണത്തില്‍ ആദ്യ അന്വേഷണം തെറ്റെന്നാണ് കണ്ടെത്തലെങ്കിലും ഈ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നത് വൈകിപ്പിച്ച് തച്ചങ്കരിയെ വെട്ടാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്.

 

സുധേഷ് കുമാറിന്റെ മകള്‍ പോലീസ് െ്രെഡവറെ മര്‍ദ്ദിച്ച സംഭവത്തിലൂടെയാണ് പോലീസിലെ ദാസ്യപ്പണി വിവാദം തലപൊക്കിയത്. പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണമാണ് സുധേഷ് കുമാറിന് പാരയാകുന്നത്.

 



ഇരുവരുടെയും ചേരിപ്പോര് നിലയ്ക്ക് നിര്‍ത്താന്‍ ബി. സന്ധ്യയെ സമവായമെന്ന നിലയില്‍ സര്‍ക്കാര്‍ പരിഗണിച്ചേക്കും. ഇത് മുന്നില്‍ കണ്ട് അവര്‍ക്കെതിരെയും നീക്കം നടക്കുന്നുണ്ട്. അവര്‍ക്കെതിരേയും പഴയ കേസ് കുത്തിപ്പൊക്കി കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്.

സംസ്ഥാനം തയ്യാറാക്കി കേന്ദ്രത്തിന് അയച്ച പട്ടികയില്‍ ഉള്‍പ്പെട്ട അനില്‍കാന്തിന് എതിരേയും വയനാട്ടിലുള്ള പഴയ കേസ് എടുത്തുയര്‍ത്തിക്കൊണ്ട് വരാനുള്ള നീക്കവും നടക്കുന്നുണ്ട്.

 



ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് രഹസ്യമായി വിശദാംശങ്ങള്‍ ഓരോ ഉദ്യോഗസ്ഥരെയും പിന്തുണയ്ക്കുന്ന വിഭാഗം എത്തിച്ചുനല്‍കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. സംസ്ഥാനം നല്‍കുന്ന പട്ടികയില്‍നിന്ന് നാലുപേരെ ഡി.ജി.പി. സ്ഥാനത്തേക്ക് കേന്ദ്രം നിര്‍ദേശിക്കും.

ഇവരില്‍ താല്‍പര്യമുള്ളയാളെ സര്‍ക്കാരിന് പോലീസ് മേധാവിയായി നിയമിക്കാം. ഇത്തവണ പോലീസ് മേധാവിയെ തീരുമാനിക്കുക എന്നത് സര്‍ക്കാരിന് തലവേദനയാകുമെന്ന് ഉറപ്പാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (3 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (4 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (4 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (4 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (4 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (4 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (5 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (5 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (7 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (8 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (8 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (8 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (8 hours ago)

Malayali Vartha Recommends