Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇനിയും സമയം വൈകിയിട്ടില്ല... കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുമ്പോഴുള്ള ഇന്നത്തെ സര്‍വകക്ഷിയോഗം ഏറെ നിര്‍ണായകം; ലോക് ഡൗണ്‍ വേണമോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുമ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍

26 APRIL 2021 10:26 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ്. ഇപ്പോഴും കേരളം പിടിവിട്ടിട്ടില്ല. ഇനിയെങ്കിലും നിയന്ത്രിച്ചാല്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കും. ഈയൊരു സാഹചര്യത്തിലാണ് ഇന്നത്തെ സര്‍വകക്ഷി യോഗം നടക്കുന്നത്. ലോക് ഡൗണ്‍ വേണമോ വേണ്ടയോ എന്ന ചോദ്യമാണ് ഇപ്പോള്‍ എവിടേയും നടക്കുന്നത്.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി പകരം ഓരോ പ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനുമാണ് സാധ്യത. ലോക്ഡൗണിലൂടെ പൂര്‍ണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗം നിര്‍ണായകമാണ്.

 



ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളോട് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂര്‍ണമായ അടച്ചിടലിനോട് എല്‍.ഡി.എഫും യോജിക്കില്ല. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏതുരീതിയില്‍ വേണമെന്നത് ചര്‍ച്ചചെയ്യാനും പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്.

കോവിഡ് ബാധിച്ചുതുടങ്ങിയ കഴിഞ്ഞവര്‍ഷം ഏപ്രിലിലെ സ്ഥിതിയല്ല ഇക്കൊല്ലം ഏപ്രിലിലേത്. അന്ന് ആശുപത്രിയില്‍ കിടക്കകള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, ഓക്‌സിജന്‍ ലഭ്യത, കോവിഡ് പ്രോട്ടോക്കോള്‍ എങ്ങനെ നടപ്പാക്കണം എന്നിവയില്‍ മുന്നൊരുക്കങ്ങളോ ധാരണയോ ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായതിനാല്‍ അടച്ചിടല്‍ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.

 



അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ് പോലീസ്. വരും ദിവസങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഇതുവരെ ബോധവത്കരണത്തിനാണ് പ്രാധാന്യം നല്‍കിയതെങ്കില്‍ ഇനി പിഴയും നിയമനടപടികളും കൈക്കൊള്ളാനാണ് തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നതിനെതിരേയും നടപടി കര്‍ശനമാക്കും.

സേനയിലെ 90 ശതമാനം ഉദ്യോഗസ്ഥരെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. പോലീസ് സ്‌റ്റേഷനുകളിലെ ക്രമസമാധാന വിഭാഗം എസ്.ഐ.യുടെ നേതൃത്വത്തിലായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ലോക്കല്‍ പോലീസിനെക്കൂടാതെ സ്‌പെഷ്യല്‍ യൂണിറ്റുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെയും പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിക്കും.

 



മുഖാവരണം ധരിക്കാത്തവര്‍ക്കെതിരേയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേയും പിഴ ഈടാക്കുന്നതിനൊപ്പം ദുരന്തനിവാരണ നിയന്ത്രണ നിയമം, പോലീസ് നിയമം എന്നിവ പ്രകാരവും കേസെടുക്കും. ശരിയായി മുഖാവരണം ധരിക്കാത്തവര്‍ക്കെതിരേയും നടപടിയെടുക്കും. ശനിയാഴ്ച 65 ലക്ഷം രൂപയാണ് പിഴയിനത്തില്‍ പോലീസ് ഈടാക്കിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വാസ്തവമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ സൈബര്‍ പട്രോളിങ് ശക്തമാക്കി. എല്ലാ ജില്ലാ ഹൈടെക് സെല്ലുകളിലും സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ഹൈടെക് സെല്ലും സൈബര്‍ഡോമും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ നിരീക്ഷിക്കന്നുണ്ട്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (47 minutes ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (1 hour ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (1 hour ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (1 hour ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (2 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (2 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (2 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (2 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (4 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (4 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (4 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (4 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (4 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (4 hours ago)

Malayali Vartha Recommends