സന്ധ്യ ഡി ജി പി യാവുമോ? തച്ചങ്കരിയും സുധേഷ് കുമാറും തമ്മില്‍ കൂട്ടയടി

ജൂണ്‍ 30 ന് ബഹ്‌റ സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ യു ഡി എഫ് സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ തനിക്ക് സംസ്ഥാന പോലീസ് മേധാവിയാവാന്‍ ടോമിന്‍ ജെ തച്ചങ്കരി രംഗത്ത്. എന്നാല്‍ ചെന്നിത്തല ആഭ്യന്തര മന്ത്രിയായാല്‍ ബി. സന്ധ്യയായിരിക്കും സംസ്ഥാന പോലീസ് മേധാവി.
എന്നാല്‍ തച്ചങ്കരിയുടെ ഡിജി പി പദവി തെറിപ്പിക്കാന്‍ അദ്ദേഹത്തിനൊപ്പം മത്സരിക്കാന്‍ നില്‍ക്കുന്ന മറ്റൊരു ഡിജി പി ശ്രമം തുടങ്ങി.
അതേസമയം വിരമിക്കലിന് ശേഷം യാതൊരു തുടര്‍ ആനുകൂല്യവും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കാതെയാണ് ബഹ്‌റ പുറത്തിറങ്ങുന്നത്.മുഖ്യ വിവരാവകാശ കമ്മീഷണര്‍,
നെടുമ്പാശേരി വിമാനത്താവളം മേധാവി തുടങ്ങിയ സ്ഥാനങ്ങളില്‍ ബഹ്‌റ എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ഒന്നും നടന്നില്ല. ഇപ്പോള്‍ അദ്ദേഹം ബി ജെ പി യുടെ കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പിന്‍ഗാമിയെ ചൊല്ലി സേനയില്‍ ചേരിപ്പോര് തുടങ്ങിയത്. സാധ്യതയില്‍ മുന്‍പന്തിയിലുള്ള ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവര്‍ക്കു വേണ്ടി ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
തച്ചങ്കരിക്കും സുധേഷ് കുമാറിനുമെതിരെ കേസുകള്‍ നിലവിലുണ്ട്. രണ്ടു കേസുകളും ലൈവാണ്. കേസുകള്‍ തീര്‍ന്നാല്‍ മാത്രമേ ഇരുവര്‍ക്കും സംസ്ഥാന പോലീസ് മേധാവിയാവാന്‍ കഴിയുകയുള്ളു.
ജൂണ്‍ 30നാണ് ലോക്‌നാഥ് ബെഹ്‌റ വിമരിക്കുന്നത്. സിബിഐ ഡയറക്ടറുടെ പരിഗണനയില്‍ ബെഹ്‌റ ഉണ്ട്. അങ്ങനെ വന്നാല്‍ അദ്ദേഹം മേയില്‍ കേരളം വിടും. കേരളം കേന്ദ്ര സര്‍ക്കാരിന് കൈമാറുന്ന പട്ടികയില്‍ നിന്നാണ് പുതിയ ഡിജിപിയാകാനുള്ളവരെ കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ നിന്നും ഒരാളെ സംസ്ഥാനത്തിന് തീരുമാനിക്കാം. 1989 ബാച്ചുവരെയുള്ള ഉദ്യോഗസ്ഥരുടെ പേര് കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം 10 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുന്‍ഗണനയുള്ളത് ഡിജിപിമാരായ ടോമിന്‍ തച്ചങ്കരിക്കും വിജലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറും.
മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണ് സുധേഷ് കുമാര്‍ വിവാദത്തിലായത്. പൊലീസിലെ ദാസ്യപ്പണി വിവാദത്തില്‍പ്പെട്ട സുധേഷ് കുമാറിനെ പൊലീസ് മേധാവിയാക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പൊലീസ് ഡ്രൈവര്‍ മര്‍ദ്ദിച്ചതിന് സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ നടക്കുന്ന ക്രൈം ബ്രാഞ്ച് കേസ് വേഗത്തില്‍ തീപ്പാക്കാനാണ് പൊലീസ് ആസ്ഥാനത്തെ നീക്കങ്ങള്‍. സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കാനായി രണ്ടു വര്‍ഷം മുമ്പ് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിച്ചുവെങ്കിലും ഇതേവരെ കുറ്റപത്രം നല്‍കിയില്ല. ഈ കേസ് എഴുതി തള്ളാന്‍ പൊലീസ് ആസ്ഥാനത്ത് നീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ സുധേഷ് കുമാറിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന വാശിയുമായി മറുപക്ഷവും സജീവമാണ്.
തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പുനരന്വേഷണം വിജിലന്‍സ് നടത്തുകയാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. തുടരന്വേഷണത്തില്‍ ആദ്യ അന്വേഷണത്തിലെ കണ്ടത്തലുകള്‍ തെറ്റെന്ന നിഗമനത്തിലാണ് വിജിലന്‍സ് എത്തിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി വരുന്നതുവരെ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയിലെത്തിക്കാതിരിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് തച്ചങ്കരി അനുകൂലികള്‍ പറയുന്നത്. വിഷയം കോടതിയിലെത്തിയാല്‍ തട്ടു കിട്ടുമെന്ന സംശയം തച്ചങ്കരിക്കുണ്ട്.
തച്ചങ്കരിയും സുധേഷ് കുമാറും തമ്മിലെ പടലപ്പിണക്കം നീളുകയാണെങ്കില്‍ ഡിജിപി തസ്തികയിലേക്ക്, സമവായമെന്ന നിലക്ക് ബി സന്ധ്യയെ പുതിയ സര്‍ക്കാര്‍ പരിഗണിക്കാനും ഇടയുണ്ട്. സന്ധ്യയോട് യു ഡി എഫിന് വിരോധമില്ല എന്നതാണ് പ്രധാന കാരണം.
തച്ചങ്കരി ഉമ്മന്‍ ചാണ്ടിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. ചെന്നിത്തലക്ക് അദ്ദേഹത്തോട് അടുപ്പമില്ല. മുല്ലപ്പള്ളിക്കും തച്ചങ്കരിയോട് താത്പര്യം കുറവാണ്. ഇടതുപക്ഷവുമായി, പ്രത്യേകിച്ച് പിണറായിയുമായി പുലര്‍ത്തുന്ന അടുപ്പം തന്നെയാണ് തച്ചങ്കരിക്ക് വിനയായി തീര്‍ന്നത്.
സന്ധ്യ ഡി ജി പി യായാല്‍ ക്രമസമാധാന ചുതലയുള്ള ആദ്യത്തെ വനിതാ ഡിജി പിയായിരിക്കും. മികവ് തെളിയിച്ച ഉദ്യോഗസ്ഥയാണ് സന്ധ്യ.കവയിത്രിയും എഴുത്തുകാരിയുമാണ്.
ജൂണ്‍ 30 വരെ ബഹ്‌റയെ യു ഡി എഫ് ഡിജി പി കസേരയിലിരുത്തുമോ എന്ന് കണ്ടറിയണം. സെന്‍കുമാറിനെ സമാനമായ സാഹചര്യത്തില്‍ മാറ്റിയാണ് ബഹ്‌റ കടന്നു വന്നത്. ഏതായാലും ബി ജെ പിയുടെ വിശ്വസ്തനായാണ് ബഹ്‌റ അറിയപ്പെടുന്നത്. അദ്ദേഹത്തെ ബി ജെ പി സഹായിക്കും എന്നു തന്നെയാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha

























