Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ആർടിപിസിആർ ടെസ്റ്റിന് കേരളത്തിൽ കൊള്ളവില... ജനങ്ങളെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കുന്നു...

26 APRIL 2021 09:25 AM IST
മലയാളി വാര്‍ത്ത

ജനങ്ങൾ കൊവിഡ് ബാധയിൽ വലയുമ്പോൾ ജനങ്ങളെ കൊള്ളയടിച്ച് കീശ വീർപ്പിക്കുകയാണ് കേരള സർക്കാർ. ആർടിപിസിആർ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിലുള്ളത്. 1700 രൂപയാണ് കേരളത്തിൽ ഈടാക്കുന്ന തുക.

എന്നാൽ ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് ഉള്ളത്, ഇവിടെ 400 രൂപയാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് വരുന്നത് തമിഴ്നാട്ടിലാണ്– 1200 രൂപ. വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും ഈടാക്കും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു ടെസ്റ്റ് നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ വാങ്ങും.

കേരളത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരും. വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടിവരും. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടി വരുന്നതു വൻ സാമ്പത്തിക ബാധ്യതയാകുന്നുണ്ട്.

കൊവിഡ് കേസുകൾ മുൻപില്ലാത്ത വിധം ഉയർന്നു നിൽക്കുമ്പോഴും നിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടലുണ്ടായിട്ടില്ല. 1500 രൂപയായിരുന്ന നിരക്ക്, ലാബുകളുടെയും ആശുപത്രികളുടെയും ഹർജിയെത്തുടർന്ന് ഹൈക്കോടതി 1,700 രൂപയാക്കിയതാണു സർക്കാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അടിയന്തര സാഹചര്യം പരിഗണിച്ചു മിക്ക സംസ്ഥാനങ്ങളും നിരക്കു പല തവണ താഴ്ത്തി. മഹാരാഷ്ട്ര സർക്കാർ 6 തവണ ഇടപെട്ട് നിരക്ക് 500 രൂപയാക്കി കുറച്ചിരുന്നു.

പരിശോധനയ്ക്ക് ആവശ്യമായ റീഏജന്റ്, വൈറൽ ട്രാൻസ്പോർട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കുള്ള ചെലവു താരതമ്യേന കുറഞ്ഞു.

എന്നാൽ, ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കൽ മാലിന്യ നിർമാർജനം തുടങ്ങിയ ചെലവുകളാണ് ലാബുകൾ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് രൂക്ഷമായിരിക്കെ, നിരക്കു കുറയ്ക്കുകയോ ലാബുകൾക്കു സർക്കാർ സഹായം അനുവദിച്ചു പരിശോധന കൂട്ടുകയോ വേണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിയന്ത്രണങ്ങൾ കൃത്യമായി നടപ്പായാൽ കേരളത്തിലെ കോവിഡ് വ്യാപനം മേയ് പകുതിക്കു ശേഷം കുറഞ്ഞു തുടങ്ങുമെന്നു സർക്കാരിന്റെ വിലയിരുത്തൽ. മേയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും ഉയർന്ന തോതിലെത്തി പിന്നീടു കുറയും.

ആ സമയത്ത് ചികിത്സയിലുള്ളവർ 4 ലക്ഷത്തോളമാകുമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എണ്ണം മേയ് അവസാനം വരെ ഉയർന്നു നിൽക്കാനിടയുണ്ട്.

കഴിഞ്ഞ 19നു തയാറാക്കിയ ആദ്യ റിപ്പോർട്ട് പ്രകാരം മേയ് രണ്ടാം വാരം 2.18 ലക്ഷം പേർ വരെ ചികിത്സയിലുണ്ടാകുമെന്നാണു വിലയിരുത്തിയത്. എന്നാൽ, കൂട്ടപ്പരിശോധനയുടെ ഫലങ്ങൾ വന്നതോടെ റിപ്പോർട്ട് പുതുക്കി. സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് (റീപ്രൊഡക്‌ഷൻ റേറ്റ്–ആർ) 2.5 ആയി.

ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആർ നിരക്ക് കൂടുതൽ. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതു കുറവാണ്. പ്രതിവാര വർധന നിരക്ക് ശരാശരി150 %. ശനി– ഞായർ മിനി ലോക്ഡൗൺ കോവിഡ് വ്യാപനത്തിന്റെ തോതു കുറയ്ക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

കേരളത്തിൽ പ്രതിദിന കേസുകൾ 38,657 വരെയായേക്കാമെന്നു നിതി ആയോഗിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുകയാണ്. ഐസിയു ഓക്സിജൻ കിടക്കകളിൽ 5,574 എണ്ണത്തിന്റെയും ഐസിയു കിടക്കകളിൽ 918 എണ്ണത്തിന്റെയും കുറവിനു സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. 603 വെന്റിലേറ്ററുകളുടെയും കുറവുണ്ടായേക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (49 minutes ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (1 hour ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (1 hour ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (2 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (2 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (2 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (2 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (2 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (4 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (4 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (4 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (4 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (4 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (4 hours ago)

Malayali Vartha Recommends