കോട്ടയം ജില്ല കുതിക്കുന്നു; പുതുതായി 2666 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു, 2640 പേര്‍ക്കും വൈറസ് ബാധിച്ചത് സമ്പർക്കത്തിലൂടെ....

ജില്ലയില്‍ പുതുതായി 2666 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപോർട്ട്. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരുണ്ട്. സംസ്ഥാനത്തിനുപുറത്തുനിന്നെത്തിയ 26പേര് രോഗബാധിതരായി. പുതുതായി 9229 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1296 പുരുഷന്മാരും 1113 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 441പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 538 പേര് രോഗമുക്തരായി. 17,768 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -384, പാമ്ബാടി - 128, മാഞ്ഞൂര്‍ -101, ചങ്ങനാശ്ശേരി -81, തൃക്കൊടിത്താനം - 80, കടുത്തുരുത്തി - 71, മുണ്ടക്കയം - 66, ചെമ്ബ് 65, പാറത്തോട് - 64, ചിറക്കടവ്- 59, കല്ലറ- 56, നീണ്ടൂര്‍-55, അകലക്കുന്നം - 51, അതിരമ്ബുഴ - 49, മീനടം - 46, ആര്‍പ്പൂക്കര - 45, വൈക്കം - 44, ഏറ്റുമാനൂര്‍ - 41, മുത്തോലി, കറുകച്ചാല്‍-40, തലയാഴം -38, തലയോലപ്പറമ്ബ്- 37, വാകത്താനം, വെച്ചൂര്‍ -36, മറവന്തുരുത്ത് - 33, ഉദയനാപുരം-32, വാഴപ്പള്ളി - 30, ഉഴവൂര്‍ - 29, മാടപ്പള്ളി - 27, പുതുപ്പള്ളി, വെളിയന്നൂര്‍, പാലാ, കൂരോപ്പട -26, കുറിച്ചി, അയര്‍ക്കുന്നം, ഭരണങ്ങാനം -24, തിടനാട് -23, രാമപുരം, കോരുത്തോട്, പനച്ചിക്കാട്, ഞീഴൂര്‍ -22, മരങ്ങാട്ടുപിള്ളി, കങ്ങഴ, കാഞ്ഞിരപ്പള്ളി -21, വെള്ളൂര്‍, മീനച്ചില്‍, കാണക്കാരി, കിടങ്ങൂര്‍ - 20, വിജയപുരം - 19, പള്ളിക്കത്തോട്, കരൂര്‍, നെടുംകുന്നം, വാഴൂര്‍, മണര്‍കാട്-18, മുളക്കുളം, കുമരകം, തിരുവാര്‍പ്പ് -17, തലപ്പലം, കുറവിലങ്ങാട്, അയ്മനം-16, കടപ്ലാമറ്റം, എരുമേലി - 15, കൂട്ടിക്കല്‍, പൂഞ്ഞാര്‍, എലിക്കുളം, ഈരാറ്റുപേട്ട- 14, പായിപ്പാട് - 11, മേലുകാവ്, മുന്നിലവ്- 10, തീക്കോയി, വെള്ളാവൂര്‍ - 9, കടനാട്, തലനാട് - 8, ടി.വി പുരം -7, പൂഞ്ഞാര്‍ തെക്കേക്കര - 5, മണിമല 1.
https://www.facebook.com/Malayalivartha

























