വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തിന്റെ അമ്മയോട് അസഭ്യം പറഞ്ഞു; പ്രകോപിതനായ യുവാവ് സുഹൃത്തിനെ ക്രൂരമായി മർദിച്ചു... മര്‍ദ്ദനമേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു: പ്രതി റിമാന്‍ഡില്‍

മൂന്നാറിൽ സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിന്റെ മര്‍ദനമേറ്റു ചികിത്സയിലായിരുന്ന ഹോട്ടല്‍ തൊഴിലാളി മരിച്ചു. കോട്ടയം സ്വദേശി ജോയി (65) യാണ് മരണപ്പെട്ടത്. മര്‍ദ്ദനമേറ്റതിനു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കേസില്‍ പ്രതിയായ സുഹൃത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലാണ്. മാങ്കുളം ആനക്കുളത്തെ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട ജോയി. കഴിഞ്ഞ ബുധനാഴ്ച സുഹൃത്തുക്കളായ വിനോദും ജോയിയും തമ്മില്‍ തർക്കമുണ്ടാകുകയും തുടർന്നത് അടിപിടിയിലേക്ക് മാറുകയുമായിരുന്നു.
വിനോദിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ജോയി വിനോദിന്റെ അമ്മയോട് അസഭ്യം പറയുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വിനോദ് ജോയിയെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ ഇയാളുടെ വാരിയെല്ലുകള്‍ ഒടിഞ്ഞു പോയി.
അബോധാവസ്ഥയില്‍ വിനോദിന്റെ വീട്ടില്‍ കിടന്നിരുന്ന ജോയിയെ വിവരമറിഞ്ഞെത്തിയ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വിനോദിനെ മൂന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വാരിയെല്ലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് ജോയി മരിച്ചത്. മൂന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പരിശോധനകള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















