Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കാലവര്‍ഷം തുടങ്ങുംമുമ്പേ ശക്തമായ കാറ്റും മഴയുമായി അറബിക്കടലിലൂടെ ടൗക്തേ ചുഴലിക്കാറ്റ് വരുന്നതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്... കനത്ത ജാഗ്രതാ നിര്‍ദ്ദേശം

13 MAY 2021 08:52 AM IST
മലയാളി വാര്‍ത്ത

കാലവര്‍ഷം തുടങ്ങും മുമ്പേ ശക്തമായ കാറ്റും മഴയുമായി അറബിക്കടലിലൂടെ ടൗക്തേ ചുഴലിക്കാറ്റ് വരുന്നതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ ജൂണില്‍ മഹാരാഷ്ട്രയില്‍ വന്‍നാശം വിതച്ച നിസര്‍ഗ ചുഴലിക്കാറ്റിനു സമാനമാണ് ടൗക്തേ എന്നാണ് സൂചനകള്‍. ഭീകരശബ്ദത്തോടെ ചിലയ്ക്കുന്ന ഗൗളി എന്നാണ് മ്യാന്‍മര്‍ ഭാഷയില്‍ ഈ വാക്കിന്റെ അര്‍ത്ഥം.ചുഴലിയുടെ ഫലമായി തെക്കന്‍ജില്ലകളില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 



ഇന്ന് കേരള തീരത്തും നാളെ തമിഴ്‌നാട് തീരത്തും മറ്റന്നാള്‍ മഹാരാഷ്ട്ര തീരങ്ങളിലും കനത്ത ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. ഈ പ്രദേശങ്ങളിലും മാലിദ്വീപ്, ലക്ഷദ്വീപ് മേഖലകളിലും മീന്‍പിടിത്തത്തിന് അടുത്ത മൂന്ന് ദിവസത്തേക്ക് ആരും ഇറങ്ങരുതെന്നും ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള കരയിലേക്ക് മാറണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ചുഴലിക്കാറ്റിന്റെ ആദ്യരൂപമായ ന്യൂനമര്‍ദ്ദം രൂപംകൊണ്ടിരിക്കുന്നത്. കേരള തീരത്തുനിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെയാണിത്. അവിടെനിന്ന് അടുത്ത 72 മുതല്‍ 96 മണിക്കൂറിനിടെ ഇത് ആഞ്ഞടിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

 




ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് വടക്ക്,വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു നീങ്ങാനാണ് സാദ്ധ്യത. ശനിയാഴ്ചയോടെ കരതൊടും. കേരളതീരത്ത് അടിക്കാന്‍ സാദ്ധ്യതയില്ലെങ്കിലും ശക്തമായ കാറ്റിനും മഴയ്ക്കും കടല്‍ ക്ഷോഭത്തിനും കേരളത്തിന്റെ തെക്കന്‍ തീരങ്ങളില്‍ സാദ്ധ്യതയുണ്ട്.

 

ഈ വര്‍ഷത്തെ അറബിക്കടലിലെ ആദ്യ ചുഴലിയാണ് ടൗക്തേ. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ടുമൂന്നു വര്‍ഷമായി ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിക്കുന്നത് കാലാവസ്ഥാ വിദഗ്ദ്ധരിലും ദുരന്തനിവാരണ വകുപ്പിനും ആശങ്കയുണ്ടാക്കുന്നുണ്ട്. പല ചുഴലിക്കാറ്റുകളും ശക്തികൂടി തീവ്ര ചുഴലിക്കാറ്റായി മാറുന്നുമുണ്ട്.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (9 minutes ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (34 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (6 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends