കേരളത്തില്‍ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി; വടകര സ്വദേശി മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

കേരളത്തില്‍ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസര്‍ (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ബ്ലാക്ക് ഫംഗസ് ബാധിച്ച് പാലക്കാട് ജൂണ്‍ ഒന്നിനാണ് വീട്ടമ്മ മരിച്ചത്. കൊട്ടശ്ശേരി സ്വദേശി വസന്തയാണ്(48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.
അന്നു തന്നെ പതിനെട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സയിലുണ്ടായിരുന്നത്. ഇവിടെ മരുന്ന് ക്ഷാമം തുടരുകയായിരുന്നു. ഇന്നലെ സ്വകാര്യആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha