സി.പി.എം പ്രവര്‍ത്തകന്‍റെ പങ്ക് മനസ്സിലാക്കി അന്വേഷണ സംഘം.... കളത്തിലിറങ്ങി കേന്ദ്ര ഏജൻസികൾ....

കൊടകര കുഴല്‍പ്പണ കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റാണ് ഇപ്പോൾ സംസഭവിച്ചു കൊണ്ടിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകന്‍ റജിലിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു എന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വാർത്തകൾ.
വാഹനം ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി രഞ്ജിത്തില്‍ നിന്നും റജില്‍ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഈ തുക റജില്‍ അന്വേഷണ സംഘത്തെ ഉടൻ ഏല്‍പ്പിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പണം കൈപ്പറ്റിയതിനെ കുറിച്ച് അന്വേഷിക്കാനാണ് റജിലിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.
കേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഇന്നു തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ധര്‍മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികള്‍ ധര്‍മ്മജനെ ഏല്‍പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയില്‍ പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യല്ലിന് ശേഷം പൊലീസ് വിട്ടയച്ചു.
മറ്റൊരു സുപ്രധാനമായ നീക്കം എന്തെന്നാൽ കൊടകര കുഴൽപണക്കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കും എന്നാണ് ലഭിക്കുന്ന സൂചകൾ. പ്രാഥമികമായി ഇഡി നടത്തിയ അന്വേഷണത്തിൽ ഇപ്പോഴത്തെ നിലയിൽ കേസ് ഹവാല ഗണത്തിൽ വരില്ല.
മറ്റൊരു രാജ്യത്തിലേക്കു പണം കടത്തുമ്പോഴാണ് ഹവാല ഗണത്തിൽ വരുക. കള്ളപ്പണം കടത്തിയതും കവർച്ചയും നടന്നതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ നിലപാട്.
ഹൈക്കോടതി ചോദിച്ചതു കൊണ്ട് ഉടൻ റിപ്പോർട്ടു നൽകിയ ശേഷം കേസ് ഏറ്റെടുക്കുന്നതിനെ കുറിച്ചാണ് ഇഡി ആലോചിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടർ അവധിയിലായതിനാൽ അദ്ദേഹം എത്തിയ ശേഷമാകും നടപടികൾ ആരംഭിക്കുക.
കേസിൽ സംസ്ഥാന പൊലീസിന് അധികം മുന്നോട്ടു പോകാനാകില്ലെങ്കിലും പരമാവധി പ്രതിച്ഛായ തകർക്കാൻ കഴിഞ്ഞേക്കുമെന്നാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും വിലയിരുത്തൽ.
ഇഡി ഏറ്റെടുക്കുകയാണെങ്കിൽ കേസ് അന്വേഷണത്തിൽ എന്തെങ്കിലും കൃതൃമം കാണിച്ചാൽ ഇഡി പക്ഷപാതം കാണിക്കുന്നുവെന്നും വിശ്വാസ്യത നഷ്ടമായെന്നുമുള്ള രാഷ്ട്രീയ ആരോപണത്തിലേക്ക് സിപിഎമ്മും സർക്കാരും തിരിയുകയും ചെയ്യും എന്നുള്ളതും ഏറെ നിർണായകമാണ്. സംസ്ഥാന സർക്കാരിനെതിരെ ഇഡി നടത്തുന്ന കേസുകളെ ഇതിൽ പ്രതിരോധിക്കാനും സിപിഎമ്മിനു സാധിക്കും.
അതേസമയം, പാർട്ടി നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റിയോഗം ശനിയാഴ്ച കൊച്ചിയിൽ കൂടിചേരും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കും.
കൊടകര കുഴൽപണക്കേസിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കണമെന്നുള്ള കാര്യം ഈ യോഗത്തിൽ കൈക്കൊള്ളും. അന്വേഷണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിലേക്കും പൊലീസ് എത്തുന്നു എന്നതു കൊണ്ട് അതിശക്തമായ പ്രതിരോധം തീർക്കണമെന്നാണ് പാർട്ടിക്കുള്ളിലെ കരക്കമ്പി.
ഇക്കാര്യത്തിൽ ഇനി മുതൽ ആരൊക്കെ പ്രതികരിക്കണമെന്നും, കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസർമാരുടെ ഉദ്ദേശ്യം ബിജെപിയെ അപകീർത്തിപ്പെടുത്തുക എന്നതാണെന്നും അത് തുറന്നു കാട്ടണമെന്നുമാണു നേതാക്കൾക്കിടയിലെ തീരുമാനം. ഇപ്പോൾ ഉരുണ്ടുകൂടിയ പ്രതിസന്ധി നേരിടാൻ കെ.സുരേന്ദ്രനും ഒപ്പം നിൽക്കുന്നവരും മാത്രമാണ് എത്തിയിട്ടുള്ളത്.
പി.കെ. കൃഷ്ണദാസും എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനുമടങ്ങുന്ന മറുവിഭാഗം മൗനം പാലിക്കുകയാണ്. നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തിനെ സമീപിക്കാൻ ചില നേതാക്കൾ ഒരുങ്ങുകയും ചെയ്യുന്നുണ്ട്.
ഇപ്പോഴത്തെ ആരോപണങ്ങളെ കൂട്ടുപിടിച്ച് നേതാക്കളുടെ സംഘം സുരേന്ദ്രൻ പക്ഷത്തിനെതിരെ തിരിയുകയും ചെയ്യുന്നു. എന്നാൽ ഗ്രൂപ്പ് വൈരം മാറ്റിവച്ച് പാർട്ടിയെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന് മുതിർന്ന നേതാക്കൾ പറയുന്നു. ഇപ്പോഴത്തെ ചുമതലക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
സുരേന്ദ്രനെതിരെ തുടരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പാർട്ടിക്കുള്ളിൽ നിന്നും സഹായമെത്തുന്നുവെന്ന അപകടവും സംസ്ഥാന നേതൃത്വം മണക്കുന്നു. കോർകമ്മിറ്റി യോഗത്തിൽ പാർട്ടി ഇപ്പോൾ നേരിടുന്ന ആരോപണങ്ങളുടെ നിജസ്ഥിതി സുരേന്ദ്രനും നേതാക്കളും കൃത്യമായി വിവരിക്കേണ്ടി വരും. പ്രഭാരി സി.പി.രാധാകൃഷ്ണൻ ഈ യോഗത്തിന് ശേഷം ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകും.
https://www.facebook.com/Malayalivartha