'കെ.പി.സി.സി പ്രസിഡന്റെ സ്ഥാനത്തേക്ക് എന്റെ പേര് ആരും വലിച്ചിഴയ്‌ക്കേണ്ടതില്ല'; നിലപാട് വ്യക്തമാക്കി കെ. മുരളീധരന്‍

കെ.പി.സി.സി പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് ഉടന്‍ നിശ്ചയിക്കുമെന്നും തന്റെ പേര് അദ്ധ്യക്ഷസ്ഥാനത്തേക്ക് ആരും വലിച്ചിഴയ്ക്കേണ്ടതില്ലെന്നും കെ. മുരളീധരന്‍ എം.പി വ്യക്തമാക്കി.
ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയിരുന്നു. ആര് വന്നാലും പിന്തുണയുണ്ടാകുമെന്നാണ് അറിയിച്ചത്. എം.പി സ്ഥാനത്തുള്ളവര്‍ പാര്‍ട്ടി അദ്ധ്യക്ഷനാകുന്നതിന് തടസ്സമില്ല.തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് തിരുത്തലുകള്‍ വേണമെന്ന് പറഞ്ഞിരുന്നു. താഴെത്തട്ടില്‍ സംഘടനയെ ശക്തമാക്കണം. അതിനുള്ള കാര്യങ്ങള്‍ രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ചിട്ടുണ്ട്.
പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം തൃപ്തികരമാണ്. കൊവിഡ് മരണക്കണക്കിലെ പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയതാണ്. പ്രതിപക്ഷത്തെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതും ജനാധിപത്യത്തിലെ നല്ല പ്രവണതയാണെന്ന് മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha