കൊടകര കുഴല്‍പ്പണക്കേസ്; പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ ഇതുവരെ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമഗ്ര അന്വേഷണമാണ് നടക്കേണ്ടത്. സത്യം പുറത്ത് വരണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലാണ് ഇത്രയും കാര്യങ്ങള്‍ പുറത്ത് വന്നത്. മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണോ, അന്വേഷണ സംഘത്തെ വിപുലീകരിക്കണോ എന്നൊക്കെ തുടര്‍ന്ന് ആലോചിക്കേണ്ട വിഷയമാണ്.
കേന്ദ്ര ഏജന്‍സിക്ക് ഈ കേസ് വിട്ടാല്‍ എന്താണ് സംഭവിക്കുക എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് ഇ.ഡിയാണ്. അവര്‍ വൈകിയതെന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബി.ജെ.പി നേതാക്കള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുക തന്നെയാണ് വേണ്ടത്. സത്യം മുഴുവന്‍ പുറത്ത് വരണം.
https://www.facebook.com/Malayalivartha