Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്തംവിട്ട് ഫേസ്ബുക്കികള്‍... പ്രസവിച്ചയുടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ അജ്ഞാത കാമുകനെ തേടിയലഞ്ഞ പോലീസിന് കിട്ടിയത് രണ്ട് മൃതദേഹങ്ങള്‍ കൂടി; തമാശയായി തുടങ്ങിയ എഫ്ബി കബളിപ്പിക്കല്‍ പ്രണയം കൈവിട്ടു; വഴിത്തിരിവായി 2 പേരുടെ മൊഴി

05 JULY 2021 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

ഫേസ്ബുക്കില്‍ ആണ് പെണ്ണായും പെണ്ണ് ആണായും മറ്റുള്ളവരെ കബളിപ്പിച്ച് അതില്‍ സുഖം കണ്ടെത്തുന്ന സകലര്‍ക്കുമുള്ള സമര്‍പ്പണമായി ഈ കേസ് മാറുകയാണ്. പ്രസവിച്ചയുടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ അമ്മ അറസ്റ്റിലാകുകയും അന്വേഷണം തുടരുന്നതിനിടെ 2 യുവതികളെ ആറ്റില്‍ മരിച്ച നിലയില്‍ കാണുകയും ചെയ്ത സംഭവത്തില്‍ വന്‍ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ അജ്ഞാത ഫെയ്‌സ്ബുക് കാമുകനായി നടിച്ചത് ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ യുവതികളാണെന്നു പൊലീസ്.

അനന്തു എന്ന ഫെയ്‌സ്ബുക് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണു രേഷ്മ പൊലീസിനു നല്‍കിയ മൊഴി. കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണ പിള്ളയുടെ മകള്‍ ഗ്രീഷ്മ (ശ്രുതി 22) എന്നിവരാണ് അനന്തു എന്ന വ്യാജ ഫെയ്‌സ്ബുക് ഐഡിയിലൂടെ ഒന്നരവര്‍ഷത്തിലേറെ രേഷ്മയുമായി ചാറ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.

രേഷ്മയുടെ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്, പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ വിഷ്ണുവിന്റെ സഹോദരിയുടെ മകളും. ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതോടെ കാണാതായ ഇരുവരെയും 25ന് ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഗ്രീഷ്മയുടെ അടുത്ത സുഹൃത്ത്, പരവൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ ചോദ്യം ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. വ്യാജ ഫെയ്‌സ്ബുക് പ്രൊഫൈല്‍ ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്ത വിവരം ഗ്രീഷ്മ ഇയാളോടു പറഞ്ഞിരുന്നു. രേഷ്മയെ കബളിപ്പിച്ചിരുന്നെന്നും തമാശയ്ക്കു ചെയ്തതാണെന്നും കാണാതാകുന്നതിന്റെ തലേദിവസം ആര്യ ഭര്‍തൃമാതാവിനോടും പറഞ്ഞിരുന്നു. ഇവരും പൊലീസിനു മൊഴി നല്‍കി.

അനന്തു എന്ന പേരില്‍ ഗ്രീഷ്മ തുറന്ന ഫെയ്‌സ്ബുക് അക്കൗണ്ട് വഴിയാണ് രേഷ്മയുമായി ഇരുവരും ചാറ്റ് ചെയ്തിരുന്നത്. കാമുകനോടൊത്തു ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴി വാര്‍ത്തയില്‍ കണ്ടപ്പോള്‍ മാത്രമാണ്, തങ്ങളുടെ തമാശ വലിയ പ്രശ്‌നമായെന്നു യുവതികള്‍ തിരിച്ചറിഞ്ഞതെന്ന് എസിപി വൈ. നിസാമുദ്ദീന്‍ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച വിവരം കാമുകന് അറിയില്ലെന്നു രേഷ്മയും മൊഴി നല്‍കിയിരുന്നു.

ഒരേ വീട്ടില്‍ കഴിയുമ്പോള്‍ തന്നെയാണ് ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുമായി ആര്യ വ്യാജ പ്രൊഫൈലില്‍ ചാറ്റ് ചെയ്തിരുന്നത്. തൊട്ടടുത്ത വീട്ടിലാണ് ഗ്രീഷ്മയും താമസിച്ചിരുന്നത്. തമാശയ്ക്കുള്ള ചാറ്റ് പിഞ്ചുകുഞ്ഞിന്റെ മരണത്തിലേക്കു നയിക്കുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു പൊലീസ് പറയുന്നു. രേഷ്മ ഗര്‍ഭിണിയായതും പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതുമൊന്നും ഭര്‍ത്താവോ അടുത്ത ബന്ധുക്കളോ 'അജ്ഞാത കാമുകനോ' പോലും അറിഞ്ഞിരുന്നില്ല.

എന്തായാലും സംഭവം വന്‍ ദുരന്തത്തിലേക്കാണ് നയിച്ചത്. മൂന്ന് ജീവനുകളാണ് തമാശ മൂലം എടുത്തത്. ഗര്‍ഭം മറച്ചുവയ്ക്കുമ്പോഴും ചോരക്കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിക്കുമ്പോഴും രേഷ്മയുടെ ആഗ്രഹം ഒന്നുമാത്രമായിരുന്നു, ഒരു ദിവസമെങ്കിലും കാമുകനൊപ്പം ജീവിക്കണം. അത്രയ്ക്കുള്ള ആവേശമായിരുന്നു ദുരന്തത്തില്‍ എത്തിച്ചത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (6 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (16 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (26 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (28 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (32 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

Malayali Vartha Recommends