Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറത്തികളിക്കുന്നവര്‍ പെടും... ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും മുന്നറിയിപ്പ്; കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണത്തിന് സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; അതീവ ജാഗ്രത പുലര്‍ത്തണം; ഡ്രോണ്‍ പറത്തി കളിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടി വീഴും

05 JULY 2021 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

ഏത് ഭീഷണി വന്നാലും അത് കേരളത്തേയും ബാധിക്കുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. കേരളത്തില്‍ ഐസിസ് സാന്നിദ്ധ്യമുണ്ടെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ പറയുകയും പിന്നീടത് തിരുത്തുകയും ചെയ്തിട്ട് ദിവസങ്ങളായില്ല. അതിനിടയ്ക്കാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വരുന്നത്.

ജമ്മു കാശ്മീര്‍ വിമാനത്താവളത്തില്‍ ജൂണ്‍ 27ന് നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണ സാദ്ധ്യതയെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പൊലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

 



തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാദ്ധ്യത ഉളളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്‌നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തി്‌റെ തീരപ്രദേശം ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്.

ജമ്മുകാശ്മീരിലെ ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഡ്രോണ്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഡ്രോണ്‍ റിസര്‍ച്ച് ലബോറട്ടറി സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പി അനില്‍കാന്ത് അറിയിച്ചിരുന്നു.

 



അതിര്‍ത്തി മേഖലകളില്‍ ചില തീവ്രവാദ സംഘടനകള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പ്രാദേശിക ആക്രമണ സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഐസിസ് സാന്നിദ്ധ്യമുണ്ടെന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവനയും ഇതിന് സാധുത നല്‍കുന്നു

. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിദ്ധ്യവും കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്‌നാട്ടിലെ മറ്റ് തെക്കന്‍ ജില്ലകളിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ് നല്‍കിയത്.

 


കേരളത്തില്‍ ഐസിഎസ് സാന്നിധ്യമുണ്ടെന്ന മുന്‍ ഡിജിപിയുടെ പ്രസ്ഥാവന ഏറെ ചര്‍ച്ച ചെയ്തു. ഇതിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തി. സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ഡി ജി പി നടത്തിയത്. വിദ്യാഭ്യാസമുള്ളവരെ പോലും വര്‍ഗീയവത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യം. സ്ഥാനം ഒഴിയുമ്പോള്‍ എങ്കിലും സത്യം പറഞ്ഞതിന് ഡി ജി പിയെ അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 



സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുന്നുണ്ടെന്ന് ബി ജെ പി പലതവണ പറഞ്ഞിട്ടുള്ളതാണ്. ഐസിസ് നേതൃത്വത്തില്‍ ലവ് ജിഹാദ് സംഘങ്ങള്‍ ഉണ്ടെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ തള്ളിക്കളഞ്ഞു. രാജ്യ സുരക്ഷയെ വച്ച് കളിക്കരുത്.

അഫ്ഗാന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നു. കേരള സര്‍വകശാലയില്‍ 1,042 വിദ്യാര്‍ത്ഥികളുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 



എന്തായാലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ് വന്നതോടെ കല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും ഡോണ്‍ പറത്തി കളിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടി വീഴാനാണ് സാധ്യത.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (4 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (14 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (24 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (26 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (30 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

Malayali Vartha Recommends